ചോരക്കുഞ്ഞിനെ കളയാൻ ശ്രമിക്കുന്നവർക്ക് താക്കീതുമായി കൗമുദി ടി.വിയുടെ ഓ മൈ ഗോഡ്. കുട്ടി ജനിച്ച ശേഷം ഉപേക്ഷിക്കാൻ ഒരുങ്ങുന്ന ദമ്പതികൾ ചെന്നുപെടുന്നത് തൊഴിലുറപ്പ് തൊഴിലാളികളുടെ മുന്നിലാണ്.

അവിടെ കുഞ്ഞിനെ കളയാൻ എത്തുന്നവരെ അമ്മമാർ കൈകാര്യം ചെയ്യുന്ന രംഗമാണ് എപ്പിസോഡിന്റെ ഹൈലൈറ്റ്. പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്യുന്ന ഈ പ്രോഗ്രാമിന്റെ ഓരോ എപ്പിസോഡിലും പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന കോമഡി പ്രാങ്ക് ആണ് അധികവും.