dam

ഇടുക്കി: ഇടമലയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. 50 മുതൽ 100 സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർത്തി 68 മുതൽ 131 ക്യൂമെക്സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക.

നിലവിൽ ഡാമിലെ ജലനിരപ്പ് 164.05 മീറ്ററാണ്. ഡാം തുറക്കുന്നതിന്റെ ഭാഗമായി പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മീൻ പിടിക്കുന്നതും, പുഴ മുറിച്ചു കടക്കുന്നതും, പുഴയിൽ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായി അടിയൊഴുക്കിന് സാദ്ധ്യതയുള്ളതിനാൽ പെരിയാറിലും കൈവഴികളിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.