vkc
സി​. എം. എ സി.കെ. പ്രഹ്‌ളാദ് ഇൻസ്റ്റിറ്റ്യൂഷണൽ എക്‌സലൻസ് അവാർഡ് 2022 വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വി​.കെ.സി നൗഷാദിന് ഇൻഫോസി​സ് സി​.ഇ. ഒയും സഹസ്ഥാപകനുമായ എസ്.ഡി. ഷിബുലാൽ സമ്മാനി​ക്കുന്നു

കോഴിക്കോട്: സി.കെ. പ്രഹ്‌ളാദ് ഇൻസ്റ്റിറ്റ്യൂഷണൽ എക്‌സലൻസ് അവാർഡ് 2022 നൽകി കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷൻ വാക്കറൂ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ
വി​.കെ.സി​ നൗഷാദിനെ ആദരിച്ചു. ബിസി​നസ് വിജയത്തിന്റെ മാതൃകയാകുന്ന സംരംഭകരെ ആദരിക്കുന്ന പുര
സ്‌കാരമാണിത്. ആൾ ഇൻഡ്യ മാനേജ്‌മെന്റ് അസോസിയേഷന്റെ അംഗീകാര
മുള്ള മാനേജ്‌മെന്റ് അസോസിയേഷനുകളിൽ ഒന്നായ സി​. എം. എ കോഴിക്കോട് സംഘടിപ്പിച്ച സിൽവർ ജൂബിലി ആനുവൽ മാനേജ്‌മെന്റ് കൺവെൻഷനിൽ ഇൻഫോസി​സ് സി​.ഇ. ഒയും സഹസ്ഥാപകനുമായ എസ്.ഡി. ഷിബുലാൽ പുരസ്‌ക്കാരം നൗഷാദിന് സമ്മാനിച്ചു.