coffee

മദ്യപിക്കുന്നവരെക്കാൾ കാൻസർ വരാൻ സാദ്ധ്യത കൂടുതൽ കാപ്പി കുടിക്കുന്നവരിലാണെന്ന് പുതിയ പഠന റിപ്പോർട്ട്. കാൻസർ സാദ്ധ്യത കൂടാതെ ശരീരത്തിലെ കൊഴുപ്പും രക്തസമ്മർദ്ദവും വർദ്ധിപ്പിക്കുമെന്നും കണ്ടെത്തി. കാപ്പിയിലും ചായയിലും കഫീൻ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചൂട് കാപ്പി കുടിക്കുന്നത് അന്നനാളത്തിന് കേടുപാടുകൾ വരുത്തി കാൻസർ സാദ്ധ്യത മൂന്നിരട്ടിയാക്കുമെന്നാണ് കേംബ്രിഡ്‌ജ് സർവകലാശാലയിലെ വിദഗ്ദ്ധർ പറയുന്നത്.

ചൂട് കാപ്പി കുടിക്കുന്ന മനുഷ്യരിൽ കാൻസർ വരാനുള്ള സാദ്ധ്യത 4.1 മടങ്ങ് കൂടുതലാണ്. അതിനാൽ കാപ്പി തണുപ്പിച്ച് മാത്രം കുടിക്കുക. ക്ലിനിക്കൽ ന്യൂട്രീഷൻ ജേണലിൽ പറയുന്നത് പ്രകാരം, ദിവസവും ചൂട് കാപ്പി കുടിക്കുന്നവരിൽ പുകവലി,മദ്യപാനം തുടങ്ങിയ ശീലമുള്ളവരെക്കാൾ കാൻസർ സാദ്ധ്യത 2.8 മടങ്ങ് കൂടുതലാണ്. കൂടാതെ ഇവരിൽ ജനിതക രോഗങ്ങളും വരാൻ സാദ്ധ്യതയുണ്ട്.

ചൂട് മാത്രമല്ല കാപ്പിയിൽ നിങ്ങൾ മധുരത്തിനായി ചേർക്കുന്ന പഞ്ചസാരയും ആപത്താണ്. ഇത് നിരവധി ദോഷങ്ങൾ വിളിച്ചു വരുത്തും. എന്നാൽ പരിമിതമായ അളവിൽ കാപ്പി കുടിക്കുന്നതുകൊണ്ട് ദോഷമില്ല. ദിവസം ഒന്നോ രണ്ടോ ഗ്ലാസ് മധുരമില്ലാത്ത കാപ്പി കുടിക്കുന്നവരിൽ ടൈപ്പ്-2 പ്രമേഹം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗസാദ്ധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് നേരത്തേ പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്.