1
രേവതി ലോൾ

തൃശൂർ: തികച്ചും രാഷ്ട്രീയ പ്രേരിതവും ഗുജറാത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ വംശീയമായ അതിക്രമങ്ങളുടെ ഏറ്റവും ഭീകരമുഖവുമാണ് ബൽക്കീസ് ബാനു കേസെന്ന് ആക്ടിവിസ്റ്റ് രേവതി ലോൾ. അതിനാൽ ഇതര പീഡനക്കേസുകളേക്കാൾ ഇത് വേറിട്ടതാണ്. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.

രാജ്യം സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന വേളയിൽ യാതൊരു ഉപാധികളുമില്ലാതെ ഇത്തരമൊരു കേസിലെ പ്രതികളെ വിട്ടയക്കുന്നത് രാജ്യവിരുദ്ധമാണ്. അതിനാലാണ് കേസിൽ താൻ സുപ്രീംകോടതിയിൽ കക്ഷി ചേർന്നത്. ബൽക്കിസ് ബാനുവിനെ പോലെയുള്ളവർക്ക് നീതി ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും രേവതി വിശദീകരിച്ചു.

അസഹിഷ്ണുതയുടെ കാര്യത്തിൽ ഇടതുസർക്കാരുകൾ പോലും വ്യത്യസ്തരല്ല. സ്വാതന്ത്ര്യത്തിന്റെ വജ്ര ജൂബില ആഘോഷവേളയിൽ ഇന്ത്യ കൂടുതൽ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രമായി പരിണമിക്കുകയാണ്. ബഹുസ്വര സമൂഹത്തിന്റെ പുനഃസൃഷ്ടിയിലൂടെ മാത്രമേ ഇതിനെ ഇല്ലാതാക്കാനാകൂവെന്നും രേവതി പറഞ്ഞു.

താഴ്ന്ന ജാതിയിൽപ്പെടുന്നവർ അടക്കമുള്ളവർക്ക് നീതി നിഷേധമുണ്ടാകുന്നു. ഇത്തരക്കാർക്കെതിരെ ഒന്നിച്ചുനിന്ന് പോരാടുകയാണ് പൗരന്മാരുടെ പ്രധാന കടമ. ചങ്ങാത്ത മുതലാളിത്വം മാദ്ധ്യമ രംഗത്തും പിടിമുറുക്കുന്നുണ്ട്. സാമ്പത്തിക നേട്ടത്തിനും പരസ്യങ്ങൾക്കുമപ്പുറം ജനങ്ങളുടെ നാവായി മാറാൻ മാദ്ധ്യമങ്ങൾക്കാകണമെന്നും അവർ പറഞ്ഞു. പ്രസ് ക്ലബ് ട്രഷറർ കെ. ഗിരീഷ് അദ്ധ്യക്ഷനായി. സെക്രട്ടറി പോൾ മാത്യു സ്വാഗതവും മിനി മുരിങ്ങാത്തേരി നന്ദിയും പറഞ്ഞു.

'ദ​ളി​ത് സ്വാ​ത​ന്ത്ര്യ​ ​പോ​രാ​ട്ട​ം തു​ട​ര​ണം"

തൃ​ശൂ​ർ​:​ ​ദ​ളി​ത​രു​ടെ​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന് ​പോ​രാ​ട്ട​ങ്ങ​ൾ​ ​തു​ട​ര​ണ​മെ​ന്ന് ​ത​മി​ഴ് ​ക​വി​ ​ആ​ദ​വ​ൻ​ ​ദീ​ക്ഷ​ണ്യ.​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ബ​ഹു​ജ​ന​ ​സാം​സ്‌​കാ​രി​ക​ ​കൂ​ട്ടാ​യ്മ​ ​ന​ട​ത്തി​യ​ ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​യി​ൽ​ ​'​സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള​ ​ദ​ളി​ത​രു​ടെ​ ​അ​വ​സാ​നി​ക്കാ​ത്ത​ ​പോ​രാ​ട്ട​ങ്ങ​ൾ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ആ​ദി​വാ​സി​ക​ളെ​ ​തു​ല്യ​രാ​യി​ ​കാ​ണു​ന്നി​ല്ലെ​ന്നു​ ​മാ​ത്ര​മ​ല്ല,​ ​ക്രൂ​ര​മാ​യി​ ​ആ​ക്ര​മി​ക്കു​ക​യു​മാ​ണ്.​ ​സ​മ​ത്വ​ത്തി​നും​ ​ദ​ളി​ത​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​നേ​ടി​യെ​ടു​ക്കാ​നും​ ​പോ​രാ​ട്ടം​ ​ഉ​യ​ര​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
'​വെ​റു​പ്പി​ന്റെ​ ​രാ​ഷ്ട്രീ​യ​ത്തെ​ ​ഏ​ങ്ങ​നെ​ ​മാ​റ്റി​മ​റി​ക്കാം​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​മാ​ദ്ധ്യ​മ​ ​-​ ​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ക​ ​രേ​വ​തി​ ​ലോ​ൾ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​'​വി​ധി​യു​മാ​യു​ള്ള​ ​സ​മാ​ഗ​മം​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ ​ഏ​ഴ​ര​പ്പ​തി​റ്റാ​ണ്ടു​ക​ൾ​'​ ​എ​ന്ന​വി​ഷ​യ​ത്തി​ൽ​ ​പ്ര​ഭാ​ഷ​ണ​ ​പ​ര​മ്പ​ര​യി​ൽ​ ​ജി.​പി.​ ​രാ​മ​ച​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ശ്രീ​ജി​ത്ത് ​ദി​വാ​ക​ര​ൻ,​ ​ഉ​മേ​ഷ് ​ഓ​മ​ന​ക്കു​ട്ട​ൻ,​ ​ഡോ.​ ​പി.​കെ.​ ​വേ​ണു​ഗോ​പാ​ൽ,​ ​ഡോ.​ ​ഇ.​ ​വി​ജ​യ​ൻ,​ ​അ​ഡ്വ.​ ​ആ​ശ​ ​ഉ​ണ്ണി​ത്താ​ൻ,​ ​ടി.​ ​സ​ത്യ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​ചൊ​വ്വാ​ഴ്ച​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​കെ.​ഇ.​എ​ൻ​ ​സ​മാ​പ​ന​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.​ ​'​ഭൂ​രി​പ​ക്ഷ​ ​രാ​ഷ്ട്രീ​യം​ ​ജ​നാ​ധി​പ​ത്യ​ത്തി​ന്റെ​യും​ ​വി​യോ​ജി​പ്പി​ന്റെ​യും​ ​മേ​ഖ​ല​ക​ളി​ൽ​ ​ഉ​യ​ർ​ത്തു​ന്ന​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​'​ ​എ​ന്ന​താ​ണ് ​വി​ഷ​യം.