ss

പുത്തൻ തലമുറയിലെ യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ആഘോഷചിത്രമായിരിക്കും‌ 'സാറ്റർഡേ നൈറ്റ്‌' എന്ന സൂചന നൽകി ചിത്രത്തിന്റെ ടീസർ പുറത്ത്.നിവിൻ പോളി, അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്നു.

സ്റ്റാൻലി എന്ന കഥാപാത്രമായാണ്‌ നിവിൻ പോളി എത്തുന്നത്‌. ഗ്രേസ് ആന്റണി, സാനിയ അയ്യപ്പൻ, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്ര് താരങ്ങൾ. നവീൻ ഭാസ്കറാണ് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം.ഛായാഗ്രഹണം: അസ്‌ലം പുരയിൽ, ചിത്രസംയോജനം: ടി ശിവനടേശ്വരൻ, സംഗീതം: ജേക്ക്സ്‌ ബിജോയ്, ‌പ്രൊഡക്ഷൻ ഡിസൈനർ: അനീഷ് നാടോടി, പി.ആർ.ഒ: ശബരി