
ഇരിപ്പ് വഴി രോഗങ്ങൾ വരുമെന്ന് കേൾക്കുമ്പോൾ ഞെട്ടേണ്ട, സത്യമാണത്. നമ്മൾ ഇരിക്കുമ്പോൾ എപ്പോഴും നട്ടെല്ലിന് സ്വാഭാവികമായുണ്ടാകുന്ന വളവിന് അനുസരിച്ചായിരിക്കണം. കൂടുതൽ നിവർന്നോ, വളഞ്ഞോ ഇരിക്കേണ്ടതില്ല. കസേരയുടെ പിൻഭാഗത്ത് അമരുന്ന രീതിയിൽ ഇരുന്നാൽ മതി. കസേരയിൽ നമ്മൾ ഇരിക്കുന്ന ഭാഗം മൃദുവായിരിക്കുന്നതാണ് നല്ലത്. ശരീരഭാരം നമ്മുടെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കേന്ദ്രീകരിക്കാതെ രണ്ടുഭാഗങ്ങളിലും ഒരേ പോലെ അനുഭവപ്പെടുന്ന വിധത്തിൽ ഇരിക്കാനും ശ്രദ്ധിക്കണം. കൂനിക്കൂടിയും അലസമായും ഇരിക്കുന്നത് പതുക്കെ നമ്മെ അനാരോഗ്യത്തിലേക്ക് നയിച്ചേക്കും. നല്ല ഇരിപ്പിന് നമ്മൾ നല്ല കസേരകൾ ഉപയോഗിക്കുകയും വേണം. നമ്മുടെ പൊക്കം അനുസരിച്ചാണ് കസേര ക്രമീകരിക്കേണ്ടത്. അതേ പോലെ ഇരിപ്പിടത്തിൽ അധികം കട്ടിയില്ലാത്ത കുഷനുകൾ ഉപയോഗിക്കണം. ഇരിക്കുമ്പോൾ തോളുകൾ മുന്നോട്ടോ പിന്നോട്ടോ വളയാതെ നിവർന്നു നിൽക്കുമ്പോൾ ഉള്ളതു പോലെ തന്നെ തോളുകളെ നിലനിറുത്തണം.