
ആലപ്പുഴ: ദേശീയപാതയിൽ ടെമ്പോ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കോടംതുരുത്ത് പഞ്ചായത്തിൽ നടേപറമ്പ് ജോയിയുടെ മകൻ ജോയൽ (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ചേർത്തല മതിലകം ആശുപത്രിയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
സുഹൃത്ത് അശ്വിനുമൊത്ത് മാരാരിക്കുളത്ത് പോയി മടങ്ങുംവഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേയ്ക്ക് തെറിച്ചുവീണിരുന്നു. ജോയലിനെ സമീപത്തെ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.