കൊച്ചി: റാങ്ക് അഡ്വർടൈസിംഗിൽ 1987 മുതൽ സേവനം അനുഷ്ഠിച്ചിരുന്നവരുടെ വാട്ട്‌സ് ആപ് കൂട്ടായ്മ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് ഉൾപ്പടെയുള്ള ക്ഷേമ സഹായ പ്രവർത്തനങ്ങൾക്ക് രൂപം കൊടുത്തു. ഇതിന്റെ പ്രവർത്തനോദ്ഘാടനവും അംഗങ്ങളുടെ കുടുബ സംഗമവും റാങ്ക് അഡ്വർടൈസിംഗ് സ്ഥാപകൻ എസ്.ജി നായരും പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ടി. പങ്കജാക്ഷനും ചേർന്ന് നിർവഹിച്ചു. ബി.ബാലഗോപാൽ, കൊച്ചി കോർപ്പറേഷൻ കൗൺസിലർ ജോർജ് നാനാട്ട്, ജോണി റോക്കി , കെ.വി മാർട്ടിൻ , സന്ദീപ് നായർ , ശിവദാസ് മേനോൻ , എ.ടി രാജീവ്, എ.എം വർഗീസ്, മാദ്ധ്യമപ്രവർത്തകൻ എം.എ. മെഹബൂബ്, മുഹമ്മദ് സബീർ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ജോണി റോക്കി (പ്രസിഡന്റ്) , കെ.വി.മാർട്ടിൻ (സെക്രട്ടറി), ടൈസി സ്റ്റീഫൻ (ട്രഷറർ), രാജീവ് . എ.ടി, മുഹമ്മദ് സബീർ (വൈ.പ്രസിഡന്റുമാർ), ശ്രീജിത്ത്, ബിജു ആന്റണി (ജോ. സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.