
നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. പല അവസരങ്ങളിലും നമ്മൾ ശരിയായ രീതിയിൽ വെള്ളം കുടിക്കാറില്ല. ഇത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു. അടുത്തിടെ ആയുർവേദ പ്രാക്ടീഷണർ ഡോ. രേഖ രാധാമണി വെള്ളം കുടിക്കുന്നതിന്റെ ശരിയായ അഞ്ച് രീതികൾ പട്ടികപ്പെടുത്തി സമൂഹമാദ്ധ്യമത്തിൽ ഒരു വീഡിയോ പങ്കുവയ്ച്ചിരുന്നു. ഇവ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
പോസ്റ്റിലെ വിവരങ്ങൾ
1.ഇരുന്ന് വെള്ളം കുടിക്കുക: നിന്നുകൊണ്ട് വെള്ളം കുടിച്ചാൽ സന്ധിവേദനയ്ക്കും വൃക്കരോഗത്തിനും കാരണമാകും. കൂടാതെ, നിങ്ങൾ നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ വെള്ളം നേരിട്ട് അടിവയറിലേക്ക് പോവുകയാണ് ചെയ്യുക. അതിന്റെ പോഷകഗുണങ്ങൾ ശരീരത്തിന്റെ പല ഭാഗങ്ങളിലും എത്തുന്നില്ല.
2. വെള്ളം പതുക്കെ കുടിക്കുക: വെള്ളം എപ്പോഴും സിപ്പ്-ബൈ-സിപ്പ് ആയി കുടിക്കുക. നിങ്ങൾ പതുക്കെ വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ വായിലെ ഉമിനീർ കലരുകയും അത് ആമാശയത്തിലെ ആസിഡ് ബാലൻസ് ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുമ്പോൾ വെള്ളത്തിലടങ്ങിയ മാലിന്യം മൂത്രസഞ്ചിയിലേക്ക് പോകാതെ നേരെ വൃക്കയിലും മറ്റും അടിഞ്ഞുകൂടും. പതിയെ പതിയെ വെള്ളം കുടിച്ചാൽ അത് നിങ്ങളുടെ ദഹനപ്രക്രിയയെ സുഖമമാക്കുന്നു.
3. ശുദ്ധജലം കുടിക്കുക: വെള്ളം സംഭരിക്കാൻ മൺപാത്രങ്ങളോ ചെമ്പോ സ്റ്റീലോ ഉപയോഗിക്കുക. എപ്പോഴും സംഭരിച്ച വെള്ളം കുടിക്കുക.
4.ചൂടുവെള്ളമോ ചൂടാക്കി തണുപ്പിച്ച വെള്ളമോ കുടിക്കുക: ഫ്രിഡ്ജിൽ നിന്ന് നേരിട്ട് തണുത്ത വെള്ളം ഒരിക്കലും കുടിക്കരുത്. തണുത്ത വെള്ളം നിങ്ങളുടെ ദഹനത്തെ ബാധിക്കുന്നു. ജലം സംഭരിക്കാൻ മൺപാത്രങ്ങളോ ചെമ്പോ സ്റ്റീലോ ഉപയോഗിക്കുക. എപ്പോഴും സംഭരിച്ച വെള്ളം കുടിക്കുക.
5. ദഹനത്തിന്: ദഹനത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, രാവിലെ ഉണർന്ന ഉടൻ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.