yoo-joo

സോൾ: പ്രശസ്ത കൊറിയൻ നടി യൂ ജൂ ഇന്നിനെ മരിച്ച നിലയിൽ കണ്ടെത്തി. 27 വയസായിരുന്നു. യൂ ജൂവിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സഹോദരനാണ് മരണവാർത്ത പുറത്തുവിട്ടത്.

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

വിഷാദരോഗബാധിതയായിരുന്നുവെന്നാണ് വിവരം.

'വളരെ നേരത്തെ ലോകത്തോട് വിടപറയുകയാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതിൽ മാതാപിതാക്കളും മുത്തശ്ശിയും സഹോദരനും എന്നോട് ക്ഷമിക്കണമെന്നും' യൂ ജൂ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

'ജീവിക്കരുതെന്ന് എന്റെ ഹൃദയം പറയുന്നു. ഞാനില്ലാതെ നിങ്ങളുടെ ജീവിതം ശൂന്യമായേക്കാം. പക്ഷേ, വിഷമിക്കരുത്. ധൈര്യത്തോടെ മുന്നോട്ട് പോകണം. ഞാനെല്ലാം മുകളിലിരുന്ന് കാണുന്നുണ്ടാകും. ' യൂ ജൂ കുറിച്ചു.

കൊറിയൻ സീരീസുകളായ ബിഗ് ഫോറസ്റ്റ്, ജോസൺ സർവൈവൽ പിരിഡ് തുടങ്ങിയവയിലൂടെയാണ് യൂ ജൂ ഇൻ ശ്രദ്ധനേടിയത്.