
ചാലക്കുടി : മുൻസിപ്പൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻപ്പിന്റെ വനിതാവിഭാഗം ഫൈനലിൽ തിരുവനന്തപുരം ജില്ലയും എറണാകുളം ജില്ലയും ഏറ്റുമുട്ടും. സെമിയിൽ തിരുവനന്തപുരം 62-44ന് പാലക്കാടിനെയും എറണാകുളം 62-61ന് തൃശൂരിനെയും തോൽപ്പിച്ചു.