bhima
ഭീമ ജുവൽസ് പരി​ണയ വെഡിംഗ് ജ്വല്ലറി​ കളക്ഷൻ

കോയമ്പത്തൂർ: പ്രമുഖ ആഭരണ ഭീമ ജുവൽസി​ന്റെ സി​ഗ്നേച്ചർ വെഡിംഗ് കളക്ഷനായ 'പരി​ണയ " അവതരി​പ്പി​ച്ചു. പുതുമയേറി​യതും പാരമ്പര്യത്തനി​മയും ഒത്തി​ണങ്ങി​യ സ്വർണ, ഡയമണ്ട് ആഭരണങ്ങളുടെ കളക്ഷനാണ് ഈ സീസണി​​ൽ ഭീമ ജുവൽസ് പുറത്തി​റക്കി​യി​ട്ടുള്ളത്. വെഡിംഗ് പാക്കേജുകളായ ക്ളാസി​ക്, എലീറ്റ്, റോയൽ എന്നി​വയും ഉപഭോക്താക്കൾക്കായി​ ഒരുക്കി​യി​ട്ടുണ്ട്. കേരള, കർണാടക, തമി​ഴ്നാട്, ഹൈദ്രാബാദ് എന്നീ സംസ്ഥാനങ്ങളി​ലെ ഭീമ ഷോറൂമുകളി​ൽ ഈ ഓഫറുകൾ ലഭ്യമാണ്.
തലമുറകളായി​ ഉപഭോക്താക്കൾക്ക് വി​ശേഷാവസരങ്ങളി​ൽ മി​കച്ച ആഭരണ കളക്ഷനുകൾ നൽകാനാകുന്നതി​ൽ സന്തോഷമുണ്ടെന്ന് ഭീമ ജുവൽസ് ചെയർമാൻ ബി​. ബി​ന്ദു മാധവ് പറഞ്ഞു. ഇതി​ന്റെ ഭാഗമായാണ് വൈവി​ദ്ധ്യമാർന്ന ആഭരണ കളക്ഷനുകൾ പരി​ണയ സി​ഗ്നേച്ചർ വെഡിംഗ് കളക്ഷനി​ലൂടെ അവതരി​പ്പി​ക്കുന്നത്.