kk

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരെ സി.പി.എം- ബി.ജെ.പി സഖ്യം വേണമെന്ന് പാർട്ടി നേതാവും എം.പിയുമായ സൗമിത്ര ഖാൻ ആവശ്യപ്പെട്ടു. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തൃണമൂലിനെ പരാജയപ്പെടുത്താൻ സി.പി.എം ബി.ജെ.പിയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കുരയിലെ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് തിരഞ്ഞടുപ്പിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അട്ടിമറിക്കാനാണ് ടി.എം.സി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ശ്രമിക്കുന്നത്. അഭിഷേക് ബാനർജിക്ക് ജംതാര സംഘവുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് നടത്തിയ എല്ലാ നിയമവിരുദ്ധ ഇടപാടുകളും വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.