
രാത്രിയിലുള്ളതിനെ അപേക്ഷിച്ച് പുലർകാലത്തെ ലൈംഗികബന്ധം മികച്ചഫലം തരുമെന്ന് പഠനം. നല്ല ഉറക്കത്തിനും വിശ്രമത്തിനും ശേഷം രാവിലെ പുരുഷന്മാരിൽ സ്‌ട്രെസ് ഹോർമോൺ കുറവായിരിയ്ക്കും. ഇത് പുരുഷഹോർമോൺ ഉത്പാദനത്തെ സഹായിക്കും. ഇതുവഴി ലൈംഗിക താത്പര്യം വർദ്ധിക്കും.
.ഉണർന്നെഴുന്നേൽക്കുമ്പോൾ പുരുഷന്റെ സെക്സ് ഹോർമോൺ ഉയർന്ന അളവിലായിരിക്കുമ്പോൾ സ്ത്രീകളിൽ കുറഞ്ഞിരിക്കും. ദിവസത്തിന്റെ അന്ത്യത്തിൽ പുരുഷന്റെയും സ്ത്രീയുടെയും ടെസ്റ്റോസ്റ്റീറോണിന്റെ അളവ് എതിർ ദിശകളിലായിരിക്കും. അതായത് രാത്രിയിൽ പുരുഷന് സെക്സ് താത്പര്യം രാവിലെത്തെക്കാൾ കുറവാകും. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോൺ രാവിലെ സമയത്തു കൂടുതൽ ഉത്‌പാദിപ്പിയ്ക്കപ്പെടുന്നതു കൊണ്ടുതന്നെ ഉണർന്നെഴുന്നേൽക്കുമ്പോൾ ഉദ്ധാരണവും സാധാരണയാണ്. ഇതും സെക്സ് താൽപര്യം വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഉറക്കമുണർന്നെഴുന്നേൽക്കുന്നതിന് മുമ്പ് പുരുഷൻമാരിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് ഏറ്റവും ഉയർന്ന സ്ഥിതിയിലായിരിക്കും. ഇത് മറ്റേത് സമയത്തേക്കാളും 2550 ശതമാനം കൂടുതലായിരിക്കും.
പുരുഷലൈംഗിക ഹോർമോൺ ഉത്പാദനം നിയന്ത്രിക്കുന്ന പിറ്റ്യൂട്ടറി ഗ്രന്ഥി രാത്രി സജീവമാകുകയും പ്രഭാതം വരെ സ്ഥിരമായി ഉയരുകയുംചെയ്യും. പഠനങ്ങളനുസരിച്ച് ഗാഢമായും, കൂടുതൽ സമയവും ഉറങ്ങുന്നതനുസരിച്ച് ടെസ്റ്റോസ്റ്റീറോണിന്റെ അളവും വർദ്ധിക്കും. അമേരിക്കൽ മെഡിക്കൽ അസോസിയേഷന്റെ ജേർണൽ പറയുന്നത് അഞ്ച് മണിക്കൂറിലേറെ ഉറക്കം ലഭിക്കുന്നത് പുരുഷന്റെ ലൈംഗികോത്തേജനത്തെ 15 ശതമാനത്തോളം വർദ്ധിപ്പിക്കും എന്നാണ്. സായാഹ്ന സമയത്ത് പുരുഷനിലെ ടെസ്റ്റോസ്റ്റീറോൺ താഴുകയും സ്ത്രീയിലേത് ക്രമബദ്ധമായി ഉയരുകയും ചെയ്യും. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പഠനമനുസരിച്ച് വ്യായാമം ചെയ്യുന്ന പുരുഷന്മാരിൽ ലൈംഗികതാല്പര്യം കൂടുതലാണ്.