fb

നിപ രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗം ബാധിച്ച് അകാലത്തിൽ പൊലിഞ്ഞുപോയ ലിനി സിസ്റ്റർ മലയാളികളുടെ മനസിൽ ഒരു തീരാനോവാണ്. ലിനിയുടെ ഭർത്താവ് സജീഷും, മക്കളായ റിതുലും സിദ്ധാർത്ഥും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ.

സജീഷ് ജീവിതത്തിൽ ഒറ്റയ്ക്ക് ആകരുതെന്നായിരുന്നു ലിനിയുടെ അവസാന ആഗ്രഹം. 'സജീഷേട്ടാ, ആം ഓൾമോസ്റ്റ് ഓൺ ദ വേ. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ഞു. അവനെയൊന്ന് ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, പ്ലീസ്. വിത്ത് ലോട്ട്സ് ഒഫ് ലൗ" - എന്ന കുറിപ്പും മരിക്കുന്നതിന് മുൻപ് ലിനി എഴുതിയിരുന്നു.

ലിനി ആഗ്രഹിച്ചതു പോലെ സജീഷ് ഇന്നലെ വിവാഹിതനായി. അദ്ധ്യാപികയും കൊയിലാണ്ടി പന്തലായനി സ്വദേശിയുമായ പ്രതിഭയെ ആണ് സജീഷ് ജീവിതത്തിൽ ഒപ്പം കൂട്ടിയത്. സജീഷിന്റെ വിവാഹത്തിന്റെ വീഡിയോയ്ക്ക് നടൻ നിർമൽ പാലാഴി ഇട്ട ഹൃദയസ്‌പർശിയായ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 'പെങ്ങളെ...ഞങ്ങളെ (മലയാളികളുടെ) പെങ്ങളെ കുട്ടികളെ പൊന്നുപോലെ നോക്കണേ" എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

fb