onam-shopping-

ഒരു കുടുംബത്തിന്റെ മുഴുവൻ ആവശ്യങ്ങളും നിറവേറ്റുന്ന ഫാമിലി ഷോപ്പിംഗ് ഡെസ്റ്റിനേഷൻ എന്ന ആശയവുമായി 60,000 ചതുരശ്രയടി വിശാലതയിൽ എൻ.സി.എസ് വസ്ത്രത്തിന്റെ 2ാമത് ഷോറൂം കോട്ടയത്ത് സി.എം.എസ് കോളേജിന് എതിർവശം ഒരുങ്ങുന്നു.

മലയാളത്തിന്റെ പ്രിയനായകൻ കുഞ്ചാക്കോ ബോബൻ ഷോറൂം നാളെ രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. പ്രിയ നായികമാരായ അനു സിത്താര, നമിത പ്രമോദ്, മിയ ജോർജ് തുടങ്ങിയവർ പങ്കെടുക്കും. കോട്ടയം ഒരു പുതിയ ഫാഷൻ സംസ്‌കാരത്തിലേയ്ക്ക് ചിറകുവിരിക്കുന്ന ഈ അവസരത്തിൽ കേരളം ഇന്നുവരെ കാണാത്ത 'മൂന്നിരട്ടി ഓഫറുകൾ' കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കും.

42 വർഷങ്ങളിലേറെയായി ബാങ്കിംഗ്, ഓട്ടോമൊബൈൽ ഡിസ്ട്രിബ്യൂഷൻ, വിദ്യാഭ്യാസം, പ്ലാന്റേഷൻ, പബ്ലിഷിംഗ് തുടങ്ങി വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്ന എൻ.സി.എസ് ഗ്രൂപ്പ് 2019ൽ തിരുവല്ലയിലാണ് എൻ.സി.എസ് വസ്ത്രത്തിന്റെ ആദ്യ ഷോറൂം ആരംഭിക്കുന്നത്. ഏറ്റവും ആകർഷകമായ വിലയിൽ ഏറ്റവും മികച്ച തുണിത്തരങ്ങൾ ഉപഭോക്താവിന് നൽകുകയാണ് എൻ.സി.എസ് വസ്ത്രത്തിന്റെ ലക്ഷ്യം.

നിങ്ങളുടെ അഭിരുചികൾക്കിണങ്ങും വിധം ഡിസൈൻ ചെയ്യാൻ ആവശ്യമായ എല്ലാ ഫാബ്രിക്കുകളുടേയും അതിവിപുലമായ ശേഖരവുമായി മെറ്റീരിയിൽ വിഭാഗം ഇവിടെ ഒരുക്കിയിരിക്കുന്നു. മന്ത്രകോടി സാരികൾ, ഗൗണുകൾ തുടങ്ങി വിവിധ അവസരങ്ങൾക്കനുയോജ്യമായ പാർട്ടിവെയർ വരെ ഇനി നിങ്ങളുടെ ഫാഷൻ സങ്കൽപ്പങ്ങൾക്കനുസൃതമായി ഡിസൈൻ ചെയ്യാൻ സാധിക്കും. അതിനായി ഒരു ഡിസൈനർ സ്റ്റുഡിയോ പ്രവർത്തിക്കുന്നു.

വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായുള്ള ഏറ്റവും പുതിയ കളക്ഷനുകളുമായി കിഡ്സ്‌വെയർ, വനിതകൾക്കായി വെസ്റ്റേൺവെയർ, എത്നിക് വെയർ, സ്ലീപ് വെയർ, ഇന്നർ വെയർ കളക്ഷനുകൾ, പുരുഷന്മാർക്കുള്ള വിവാഹവസ്ത്രങ്ങൾ, ഫോർമൽവെയർ, കാഷൽവെയർ, ടീഷർട്ട്സ്, ജീൻസ് തുടങ്ങി ഏതു സന്ദർഭത്തിനും അനുയോജ്യമായ വസ്ത്രങ്ങളുടെ വിപുലമായ ശ്രേണി ഇവിടെ ഒരുക്കിയിരിക്കുന്നു.