ചൈനയുടെ പ്രകോപനത്തിന് ഇന്ത്യ വാക്കാൽ മറുപടി പറഞ്ഞ് കഴിഞ്ഞു. പല തവണ ഇന്ത്യ ചൈനയ്ക്ക് മുന്നറിയിപ്പും നൽകി അതിർത്തി കടന്നുളള പ്രവർത്തികൾ നല്ലതിനാകില്ല എന്ന്. ഏറ്റവും ഒടുവിലായി ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച് എത്തിയ യാച്ചിനെ തീരരക്ഷാ സേന പടികൂടി. ചൈനയുടെ ഉടമസ്ഥതയിലുള്ള റൂയിസി11001 പായ്കപ്പൽ ജിൻലോംഗിൽ നിന്നാണ് പുറപ്പെട്ടത്. 33 മീറ്റർ നീളമുള്ള അത്യാധുനിക ആഢംബര യാച്ചാണ് അതിർത്തി ലംഘനം നടത്തിയത്.

ഇന്ത്യൻ സമുദ്രതീരങ്ങളെ പാകിസ്താന്‌റെ സഹായത്തോടേയും ശ്രീലങ്കയുടെ കിഴക്കൻ മേഖലയെ ചുറ്റി സ്വയം ചൈനയും വളയുന്ന തന്ത്രത്തെ സമർത്ഥമായിട്ടാണ് ഇന്ത്യൻ പ്രതിരോധ സേന നേരിട്ടുകൊണ്ടിരിക്കുന്നത്. 22 നാണ് ഇന്ത്യയുടെ ശക്തമായ ഉപഗ്രഹ പ്രതിരോധത്തിൽ കുരുങ്ങിക്കിടന്ന ചൈനീസ് ചാരകപ്പൽ ശ്രീലങ്കൻ തീരം വിട്ടത്.