
കൊച്ചുകുട്ടിയുടെ രസകരമായ വീഡിയോ പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള. ഷെഫ് പിള്ളയുടെ വീട്ടിൽ പോകണമെന്ന് പറയുന്ന കൊച്ചുമിടുക്കനാണ് വീഡിയോയിലുള്ളത്. ഫേസ്ബുക്കിലാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ കറങ്ങാൻ പോകുമ്പോൾ എവിടെയൊക്കെയാ പോകണ്ടതെന്ന് കുട്ടിയോട് അമ്മ ചോദിക്കുന്നതാണ് ഉള്ളത്. 'ഷെഫ് പിള്ളയുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോകാം" എന്ന് കുട്ടി പറയുമ്പോൾ, അപ്പോൾ റസ്റ്റോറന്റിൽ പോയാൽ പോരെ എന്ന് അമ്മ ചോദിക്കുന്നത് വീഡിയോയിൽ കേൾക്കാം. 'അത് പറ്റില്ല, അവിടെ നല്ല തിരക്കാണ്.'- എന്നാണ് കുട്ടി ഇതിന് മറുപടി നൽകുന്നത്.
ഇങ്ങനാണെങ്കിൽ കട പൂട്ടേണ്ടി വരുമോ..? റെസ്റ്റോറന്റിൽ സീറ്റ് കൂട്ടിക്കോളം എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് പിള്ള വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'നിങ്ങള് ഇങ്ങനെ സ്‌നേഹം വാരി വിതറിയാൽ പിള്ളച്ചേട്ടോ പിള്ളേരൊക്കെ വീട്ടിൽ നിന്ന് ഇറങ്ങുമെന്ന് തോന്നുന്നില്ല കേട്ടോ', 'പിള്ളേച്ചനെ പിള്ളേര് നോട്ട് ചെയ്യുന്നുണ്ട് കേട്ടോ' തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് വരുന്നത്.