viswasam

തൊഴിൽ മേഖലയിൽ മികവ് നേടാനും നേതൃസ്ഥാനത്ത് എത്താനും താൽപ്പര്യം കൂടുതലുള്ള ചില രാശിക്കാരുണ്ട്. ആഗ്രഹിച്ച ഉയരങ്ങൾ എത്തിപ്പിടിക്കാനും ഇക്കൂട്ടർക്ക് കഴിയും. ഈ രാശിക്കാർക്ക് ഉറപ്പായും ബിസിനസ് രംഗത്ത് ശോഭിക്കാനും പ്രശസ്തരാകാനുമുള്ള ഭാഗ്യമുണ്ട്. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ കഴിവുള്ള രാശിക്കാ‌ർ ആരൊക്കെയെന്ന് നോക്കാം.

കന്നി

സ്വന്തം ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കന്നി രാശിക്കാരായ സ്ത്രീകൾ. സൂക്ഷ്മ സ്വഭാവമുള്ള ഇവർ ഒപ്പം ജോലി ചെയ്യുന്നവരുടെ അവകാശങ്ങൾക്കായി വാദിക്കാൻ മടിയില്ലാത്തവരാണ്. തൊഴിലിനോട് പ്രത്യേക അഭിനിവേശമുള്ള ഇവർ സഹപ്രവർത്തകരെയും ജോലികൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കാറുണ്ട്.

മകരം

എല്ലാവർക്കും പെട്ടെന്ന് തന്നെ ഇഷ്ടപ്പെടുന്ന സ്വഭാവക്കാരാണ് മകരം രാശിക്കാർ. എല്ലാവരോടും സൗഹൃദം സ്ഥാപിക്കുന്ന ഇവർ വിനയത്തോടെ പെരുമാറുന്നവരായിരിക്കും. അതിനാൽ തന്നെ എല്ലാവരുടെയും ഹൃദയം കീഴടക്കാൻ ഈ രാശിക്കാർക്ക് പ്രത്യേക കഴിവുണ്ട്. തങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ഇവർ അതിനായി കഠിന പ്രയത്നം ചെയ്യാറുമുണ്ട്. സഹപ്രവർത്തകരിൽ നിന്ന് പുതിയ കാര്യങ്ങൾ പഠിക്കാനും മടി കാണിക്കാറില്ല. ഇവർ അതിവേഗം കോർപ്പറേറ്റ് മേഖലകളിൽ എത്തിപ്പെടുകയും കരിയറിനെ ഉയരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.

ഇടവം

എല്ലാവർക്കും ഇഷ്ടപ്പെടുന്ന സ്വഭാവക്കാരായ ഇവർക്ക് നേതൃത്വപാടവം കൂടുതലാണ്. ജോലിസ്ഥലത്ത് പുരുഷാധിപത്യത്തിനെതിരെ പോരാടുന്നവരാണ് ഈ രാശിക്കാരായ സ്ത്രീകൾ. തങ്ങളുടെ മാത്രമല്ല, ഒപ്പമുള്ള മറ്റ് സ്ത്രീകൾക്കും യോജിച്ച ജോലി അന്തരീക്ഷം സൃഷ്ടിക്കാൻ ഇവർ ശ്രമിക്കാറുണ്ട്. എല്ലാവരെയും ഒരുപോലെ കണ്ട് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ഇവർ മടി കാണിക്കാറില്ല.