crimes-in-uae-

പല നാടുകളിലും നിയമങ്ങൾ പലതാണ്. ചില രാജ്യങ്ങളിൽ നമ്മുടെ നാട്ടിലെ സാധാരണ പ്രവർത്തികൾ കുറ്റകരമാണ്. ഉദാഹരണത്തിന് തെരുവിൽ അലയുന്ന ജീവികൾക്ക് ആഹാരം നൽകിയാൽ പോലും ജയിലിൽ കഴിയേണ്ടി വരുന്ന കുറ്റകൃത്യമായി പരിഗണിച്ചേക്കും. അത്തരത്തിൽ വിചിത്രമായ ശിക്ഷാരീതികൾ പിന്തുടരുന്ന ഗൾഫ് രാജ്യമാണ് യു എ ഇ. മലയാളി പ്രവാസികൾ അടക്കം ഒരുപാടാളുകൾക്ക് ഉപയോഗപ്രദമായ ചില വിവരങ്ങളിതാ.


വിഡ്ഢിയെന്നോ മണ്ടനെന്നോ വിളിക്കരുത്

യു എ ഇയിൽ ചെന്ന് ഒരാളെ വിഡ്ഢിയെന്നോ മണ്ടനെന്നോ വിളിച്ചാൽ അകത്താവാൻ അധിക സമയം വേണ്ട എന്ന് ഓർത്തോളു. ജയിൽ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമായി ഇത് കണക്കാക്കപ്പെടുന്നു. യുഎഇ ഫെഡറൽ പീനൽ കോഡിന്റെ ആർട്ടിക്കിൾ 373ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു വർഷം തടവും, 10,000 ദിർഹം പിഴയുമാവും ശിക്ഷ.
അടുത്തിടെ തന്റെ പ്രതിശ്രുതവധുവിനെ 'വിഡ്ഢി' എന്ന് വാട്ട്സ്ആപ്പിൽ വിളിച്ചയാൾക്ക് യു എ ഇയിൽ 60 ദിവസത്തെ തടവും 20,000 ദിർഹം പിഴയും ലഭിച്ചിരുന്നു.


പണപ്പിരിവ്

ബക്കറ്റ് പിരിവ്, മറ്റ് രസീതി പിരിവുകളൊന്നും യു എ ഇയിൽ നടപ്പില്ല. ലക്ഷ്യം എത്ര ഉദാത്തമാണെങ്കിലും, അനുമതിയില്ലാതെ ഫണ്ട് സ്വരൂപിക്കുന്നത് അകത്താവുന്ന കുറ്റമാണ്. യുഎഇ സംഭാവന നിയമപ്രകാരം ഇത്തരം പ്രവർത്തനങ്ങൾ പ്രത്യേക സ്ഥാപനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ലൈസൻസുള്ള ചാരിറ്റികൾക്കും ഫെഡറൽ, പ്രാദേശിക അധികാരികൾക്കുമാണ് സംഭാവന പിരിക്കാനുള്ള അവകാശം. പണപ്പിരിവ് നടത്തിയാൽ 500,000 ദിർഹം വരെ പരമാവധി പിഴയായി നൽകേണ്ടി വരും ഒപ്പം പിരിച്ചെടുത്ത പണവും.


നിയമവിരുദ്ധ സാറ്റലൈറ്റ് ടിവി

യു എ ഇയിൽ അനധികൃത സാറ്റലൈറ്റ് ഡിഷ് ആന്റിനയോ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചാൽ കുറച്ചു നാൾ ജയിലിൽ കിടക്കേണ്ടി വരും. അനധികൃത ടിവി സേവനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇവിടെ ക്രിമിനൽ നടപടി നേരിടേണ്ടിവരും. യു എ ഇയിൽ ലൈസൻസില്ലാത്തതും അനധികൃതവും നിയമവിരുദ്ധവുമായ ടെലിവിഷൻ സേവന ദാതാക്കൾ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ കാണുന്നത് കുറ്റകരമാണ്. 2,000 ദിർഹം പിഴയും നിയമനടപടിയും കുറ്റവാളികളെ കാത്തിരിക്കുന്നു. ചാനലുകൾ ഡീകോഡ് ചെയ്യുന്ന സാറ്റലൈറ്റ് ടിവി റിസീവറുകൾ വിറ്റ വ്യാപാരി അടുത്തിടെ ശിക്ഷ ഏറ്റുവാങ്ങിയിരുന്നു. ഒരു മാസത്തെ തടവും 5,000 ദിർഹം പിഴയുമാണ് ഏഷ്യൻ വംശജനായ വ്യാപാരിക്ക് ലഭിച്ചത്.

കസ് കസ്
സാധാരണയായി ഇന്ത്യയിൽ പാചകത്തിന് ഉപയോഗിക്കുന്ന കസ് കസ് യുഎഇയിൽ നിരോധിച്ച വസ്തുവാണ്. ഇവിടെ ഇതുമായി പിടിക്കപ്പെട്ടാൽ ദീർഘകാലം ജയിൽ വാസം അനുഭവിക്കേണ്ടി വരും. കറികളിൽ രുചികൂട്ടുന്നതിനാണ് ചില രാജ്യങ്ങളിൽ കസ് കസ് ഉപയോഗിക്കുന്നത്. 20 വർഷം തടവ് ലഭിക്കുന്ന കുറ്റമാണ് കസ് കസ് കൈയിൽ വച്ചാൽ ലഭിക്കുക.

ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കുക

നിയമവിരുദ്ധമായി വീട്ടുജോലിക്കാരെ നിയമിച്ചാൽ ജയിൽ ശിക്ഷ ഉറപ്പാണ്. റിക്രൂട്ടർമാർ സ്‌പോൺസർ ചെയ്‌തെത്തുന്നവരെ മാത്രമേ വീട്ട് ജോലിക്കായി യു എ ഇയിൽ നിയമിക്കാൻ പാടുള്ളു. 5000 ദിർഹം വരെ പിഴ ശിക്ഷയായി ലഭിക്കും.

അലഞ്ഞുതിരിയുന്ന ജീവികൾക്ക് ഭക്ഷണം നൽകരുത്
റോഡിൽ അലയുന്ന പൂച്ചകൾക്ക് ഭക്ഷണം നൽകുന്നത് മനുഷ്യത്വപരമായ പ്രവൃത്തിയായി തോന്നാം, എന്നാൽ യു എ ഇയിൽ ഇത് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. കാക്ക, പ്രാവ്, തെരുവ് നായ്ക്കൾ, പൂച്ചകൾ തുടങ്ങിയ പക്ഷികൾക്ക് ഭക്ഷണം നൽകുന്നത് യു എ ഇയിൽ ശിക്ഷാർഹമാണ്. 500 ദിർഹം വരെ പിഴയായി നൽകേണ്ടി വരും.

മൊബൈൽ ചിത്രീകരണം

നമ്മുടെ നാട്ടിൽ ഒരു അപകടം സംഭവിച്ചാൽ ഉടൻ മൊബൈൽ കയ്യിലെടുത്ത് ചിത്രീകരണം ആരംഭിക്കുന്നവരുണ്ട്. എന്നാൽ ഇത് യു എ ഇയിൽ ആണെങ്കിൽ എപ്പോൾ അകത്തായി എന്ന് ചോദിച്ചാൽ മതി. അപകടങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് ഇവിടെ ശിക്ഷാർഹമാണ്. അപകടത്തിന് ചുറ്റും കൂടി നിൽക്കുന്നത് പോലും ഇവിടെ നിയമപ്രകാരം ശിക്ഷാർഹമാണ്. അപകടത്തിൽപ്പെട്ടവരുടെ ചിത്രമെടുക്കുന്നതിന് ആറ് മാസം തടവ് അല്ലെങ്കിൽ 150,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. അപകടസ്ഥലത്ത് തിരക്ക് കൂട്ടി കാഴ്ചക്കാരായി നിന്നാലും ലഭിക്കും 1,000 ദിർഹം പിഴ.

മറ്റൊരാളുടെ ഫോൺ പരിശോധിക്കുന്നു
പങ്കാളി ഉൾപ്പടെ മറ്റൊരാളുടെ ഫോൺ അനുമതി ഇല്ലാതെ പരിശോധിക്കുന്നത് യു എ ഇയിൽ കുറ്റകരമാണ്. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടെ പാസ്‌വേഡ് ചോർത്തുന്നതും ഗുരുതരമായ കുറ്റമായി കണക്കാക്കും. ഈ കുറ്റത്തിന് 50,000 ദിർഹം മുതൽ 100,000 ദിർഹം വരെ പിഴയും ആറ് മാസം തടവും ലഭിച്ചേക്കാം.

കാർ കഴുകൽ
വിടിന് പുറത്തോ റോഡ് സൈഡിലോ കാർ കഴുകുന്നതും കുറ്റകരമാണ്. 500 ദിർഹമാണ് പിഴ