basil

ജാൻ. എ. മൻ, പാൽതു ജാൻവർ എന്നീ ചിത്രങ്ങൾക്കുശേഷം ബേസിൽ ജോസഫ് നായകനായി അഭിനയിക്കുന്ന ചിത്രം പ്രഖ്യാപിച്ചു . നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രം പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദിന്റെ രചനയിലാണ് ചിത്രം.

ഇന്ദ്രൻസ്, ശ്രീജ രവി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം.കോഴിക്കോട് ഭാഷ സംസാരിക്കുന്നവർക്കായി കാസ്റ്റിംഗ് കാൾ ക്ഷണിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് തീരുമാനം.

അതേസമയം നടൻ എന്ന നിലയിൽ മികച്ച വിജയം നേടുകയാണ് ബേസിൽ ജോസഫ്. മിന്നൽ മുരളിക്കുശേഷം സംവിധാനം ചെയ്യുന്ന ബേസിൽ ചിത്രത്തിൽ ഫഹദ് ഫാസിൽ ആണ് നായകൻ.