ss

സുരേഷ് ഗോപിയും ഭാര്യ രാധികയും മക്കളും ഒരുമിച്ചുള്ള പുതിയ കുടുംബചിത്രം ശ്രദ്ധേയമാകുന്നു. സുരേഷ്‌ഗോപി, ഭാര്യ രാധിക, മക്കളായ ഗോകുൽ, ഭാഗ്യ, ഭാവ്‌നി, മാധവ് എന്നിവരാണ് ചിത്രത്തിൽ. ഗോകുൽ സുരേഷ് പകർത്തിയതാണ് സെൽഫി.സുരേഷ് ഗോപിയുടെ കുടുംബ ചിത്രം അപൂർവമായേ ആരാധകർ കാണാറുള്ളൂ. അതേസമയം ജോഷി സംവിധാനം ചെയ്ത പാപ്പനിലൂടെ സുരേഷ് ഗോപിയും ഗോകുലും ആദ്യമായി ഒരുമിക്കുകയും ചെയ്തു. മെഗാഹിറ്റായ ചിത്രത്തിൽ രണ്ടു ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തിയത്. ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നുണ്ട്. മേ ഹും മൂസ ആണ് റിലീസിന് ഒരുങ്ങുന്ന സുരേഷ് ഗോപി ചിത്രം.

ഒറ്റക്കൊമ്പൻ, ഹൈവേ - 2 തുടങ്ങി നിരവധി ബിഗ് ബഡ്‌ജറ്റ് ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.