ottu

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷ ചിത്രം ഒറ്റിന്റെ റിലീസ് നീട്ടി. ഓണം റിലീസായി സെപ്തംബർ 2ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനം. ഒറ്റിന്റെ തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങൾ മൂലമാണ് തീയതി മാറ്റുന്നതെന്ന് സംവിധായകൻ ടി.പി. ഫെലിനി പറഞ്ഞു. രണ്ടു ഭാഷകളിൽ നിർമ്മിച്ച ചിത്രമായതിനാൽ ഒരേദിവസം റിലീസ് ചെയ്യാൻ വേണ്ടിയാണ് തീയതി മാറ്റുന്നതെന്നും വൈകാതെ പുതിയ തീയതി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. ഇരുപത്തിഅഞ്ചു വർഷത്തിനുശേഷം അരവിന്ദ് അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ്. രണ്ടകം എന്ന പേരിലാണ് ചിത്രം തമിഴിൽ എത്തുന്നത്.