pnb
പി​. എൻ.ബി​ ലൈഫ്

തൃശൂർ: ഭാവിയി​ലെ ബാഡ്മിന്റൺ​ താരങ്ങളെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പി.എൻ.ബി മെറ്റ്‌ലൈഫ് സംഘടിപ്പിക്കുന്ന ജൂനിയർ ബാഡ്മിന്റൺ​ ചാമ്പ്യൻഷിപ്പി​ന് തുടക്കമായി. ചാമ്പ്യൻഷിപ്പിന്റെ ആറാമത് എഡിഷൻ 12 സംസ്ഥാന ബാഡ്മിന്റൺ​ അസോസിയേഷനുകളുടെ ബാനറിൽ 12 നഗരങ്ങളിലായാണ് നടക്കുന്നത് .

സെപ്റ്റംബർ 18 മുതൽ 21 വരെ തൃശൂർ വടക്കേ സ്റ്റാൻഡിന് സമീപമുള്ള വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലാണ് കേരളത്തിലെ മത്സരങ്ങൾ. ഒക്ടോബർ 12ന് ഡൽഹിയിലെ മത്സരങ്ങളോടെ ചാമ്പ്യൻഷിപ്പ് അവസാനിക്കും. 91 9319483219 എ നമ്പറിൽ രജിസ്‌ട്രേഷൻ നടത്താം.

ആരോഗ്യകരമായ ജീവിതരീതി എല്ലാവരും അനുവർത്തി​ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചാമ്പ്യൻഷിപ്പ് സംഘടി​പ്പി​ക്കുന്നതെന്ന് പി.എൻ.ബി മെറ്റ്‌ലൈഫ് എം.ഡിയും സി.ഇ.ഒയുമായ ആശിഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു.