
കറാച്ചി : ജൂൺ മുതൽ ആരംഭിച്ച മൺസൂൺ മഴയിൽ ആയിരത്തിലേറെ പേർ മരിച്ച പാകിസ്ഥാനിൽ മഴയും പ്രളയവും ശക്തമായി തുടരുകയാണ്. സിന്ധ് പ്രവിശ്യയിൽ പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയവരുമായി പോവുകയായിരുന്ന ബോട്ട് സിന്ധുനദിയിൽ മറിഞ്ഞ് 13 മരണം. സെഹ്‌വാൻ നഗരത്തിലെ ബിലാവൽപ്പൂർ ഗ്രാമത്തിലാണ് സംഭവം. നദിയിൽ ശക്തമായ ഒഴുക്കായിരുന്നു. 25 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ 8 പേരെ രക്ഷപ്പെടുത്തി. നാല് പേരെ കാണാനില്ല. അതേസമയം, രാജ്യത്തെ 66 ജില്ലകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളെയാണ് കെടുതി ഏറ്റവും കൂടുതൽ ബാധിച്ചത്.