
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനോട് 9-0ത്തിന് തോറ്റതിന് പിന്നാലെ പരിശീലകൻ സ്‌കോട്ട് പാർക്കറെ പുറത്താക്കി ബേൺമോത്ത് ഫുട്ബാൾ ക്ളബ്. പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവികളിലൊന്നാണ് ബേൺമോത്ത് വഴങ്ങിയത്. ഇംഗ്ലണ്ടിന്റെ മുൻ മിഡ്ഫീൽഡറായ പാർക്കറുടെ പരിശീലക മികവിലാണ് ഇത്തവണ ബേൺമോത്ത് പ്രീമിയർ ലീഗിന് യോഗ്യത നേടിയത്. ആദ്യ നാല് മത്സരങ്ങളിൽ മൂന്നിലും തോറ്റ ബേൺമോത്ത് പോയിന്റ് പട്ടികയിൽ 17-ാം സ്ഥാനത്താണ്. നാല് മത്സരങ്ങളിലായി 16 ഗോളുകളാണ് ടീം വഴങ്ങിയത്. പാർക്കർക്ക് പകരം ഗ്യാരി ഓ നീൽ ബേൺമോത്തിന്റെ താത്കാലിക പരിശീലകനാകും.
അതേസമയം തങ്ങളോട് തോറ്റതിന്റെ പേരിൽ പാർക്കറെ പുറത്താക്കുമെന്ന് കരുതിയിരുന്നില്ലെന്ന് ലിവർപൂൾ കോച്ച് യൂർഗൻ ക്ളോപ്പ് പറഞ്ഞു.