
സെബേഷ്യസ് ഗ്രന്ഥികൾ കൂടുതൽ സെബം ഉത്പാദിപ്പിക്കുന്നതിനാൽ ചർമ്മം എണ്ണമയമുള്ളതാകും. കൂടുതലായി ഉത്പാദിപ്പിക്കുന്ന സെബം ചർമ്മോപരിതലത്തിൽ വന്നിരുന്നാണ് എണ്ണമയമാകുന്നത്. അമിതഎണ്ണമയം ചർമ്മത്തിൽ പൊടിയും അഴുക്കും അടിയുന്നതിന് കാരണമാകും. ചർമ്മം പൊതുവേ മങ്ങുന്നത് ഇങ്ങനെയാണ്. ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ്, മുഖക്കുരു എന്നിവ കൂടുതലായി ഉണ്ടാകും. വൃത്തി തന്നെയാണ് എണ്ണമയം ചെറുക്കുന്നതിനുള്ള ആദ്യ മരുന്ന്. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഒഴിവാക്കുന്നതിനൊപ്പം പുഴുങ്ങിയ പച്ചക്കറികൾ ധാരാളമായി ഉപയോഗിക്കുക. വിറ്റമിൻ ബി കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.കട്ടിയുള്ള ക്രീമും ഓയിലി ഫൗണ്ടേഷനും ഒഴിവാക്കുക. കറ്റാർ വാഴ മുഖത്ത് തേക്കുന്നത് വളരെ നല്ലതാണ്. ഇതിന് മുഖത്തെ എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടാതെ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.