hen

മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണ വിഭവമാണ് കോഴിയിറച്ചി അല്ലേ. പൊരിച്ചും, കറി വച്ചും, പെരട്ടിയും എന്നുവേണ്ട ഓരോ ദിവസവും കോഴിയെ എങ്ങനെ വ്യത്യസ്‌തമാക്കാം എന്നാണ് നമ്മുടെ ചിന്ത. ബ്രോയിലർ കോഴിയിറച്ചി തിന്നുമടുത്ത മലയാളിക്ക് നാടനെ കിട്ടിയാൽ കുശാലാണ്. രുചികൊണ്ടും ഗുണം കൊണ്ടും നാടന് തുല്യം നാടൻ മാത്രം.

എന്നാൽ പറമ്പിലെ കോഴിയെ പിടിക്കണമെങ്കിൽ ഏതു നോട്ടക്കാരനും അൽപമൊന്ന് വിയർക്കേണ്ടി വരും. കൂടെ ഓടിയും ചാടി മറിഞ്ഞും നന്നായി കഷ്‌ടപ്പെട്ടെങ്കിൽ മാത്രമേ നാടന്റെ രുചി നുണയാൻ കഴിയൂ. ഇപ്പോഴിതാ കോഴിയെപിടിക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം പങ്കുവച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിലെ കാർഷിക കൂട്ടായ്‌മയായ ജീവനി. പ്ളാവിലയും ഈർക്കിലും മാത്രം ഉപയോഗിച്ചുള്ള സിമ്പിൾ ടെക്‌നിക്ക് ഒന്നുകണ്ടോളൂ.

കോഴിയെ പിടിക്കാൻ.

കോഴിയെ പിടിക്കാൻ വളരെ എളുപ്പമുള്ള വഴി..

Posted by ജീവനി കാർഷിക കൂട്ടായ്മ Jeevani Karshika koottayma on Tuesday, 30 August 2022