mer
തമിഴ്‌നാട് മെർക്കൻറൈൽ ബാങ്കിന്റെ പ്രാരംഭ ഓഹരി വിൽപനയെക്കുറി​ച്ച് ബാങ്കധി​കൃതർ വി​ശദീകരി​ക്കുന്നു

കൊച്ചി: തമിഴ്‌നാട് മെർക്കൻറൈൽ ബാങ്കിന്റെ പ്രാരംഭ ഓഹരി വിൽപന (ഐ.പി.ഒ) സെപ്റ്റംബർ 5 മുതൽ 7 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 500 മുതൽ 525 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 28 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. 1,58,40,000 ഇക്വിറ്റി ഓഹരികളുടെ ഫ്രഷ് ഇഷ്യൂ ഉൾപ്പെടുന്നതാണ് ഐ.പി. ഒ.

75 ശതമാനം ഓഹരികൾ യോഗ്യരായ സ്ഥാപന നിക്ഷേപകർക്കായി നീക്കി വച്ചിരിക്കുകയാണ്. 15 ശതമാനം ഓഹരികൾ സ്ഥാപനേതര നിക്ഷേപകർക്കും 10 ശതമാനം വ്യക്തിഗത റീട്ടെയ്ൽ നിക്ഷേപകർക്കും ലഭ്യമാകും. ആക്‌സിസ് കാപ്പിറ്റൽ, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ്, എസ്.ബി​.ഐ കാപിറ്റൽ മാർക്കറ്റ്‌സ് എന്നിവരാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ.