beauty-tips

സെ​ബേ​ഷ്യ​സ് ​ഗ്ര​ന്ഥി​ക​ൾ​ ​കൂ​ടു​ത​ൽ​ ​സെ​ബം​ ​ഉ​‌​ത്പാദിപ്പിക്കുന്നതിനാൽ ച​ർ​മ്മം​ ​എ​ണ്ണ​മ​യ​മു​ള്ള​താ​കും. ​കൂ​ടു​ത​ലാ​യി​ ​ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ ​സെ​ബം​ ​ച​ർ​മ്മോ​പ​രി​ത​ല​ത്തി​ൽ​ ​വ​ന്നി​രു​ന്നാണ് എണ്ണമയമാകുന്നത്. അ​മി​ത​​ എ​ണ്ണ ​മ​യം​ ​ച​ർ​മ്മ​ത്തി​ൽ ​പൊ​ടി​യും​ ​അ​ഴു​ക്കും​ ​അ​ടി​യു​ന്ന​തി​ന് ​കാ​ര​ണ​മാകും. ച​ർ​മ്മം​ ​പൊ​തു​വേ​ ​മ​ങ്ങുന്നത് ഇങ്ങനെയാണ്. ​

ബ്ലാ​ക്ക് ​ഹെ​ഡ്‌​സ്,​ ​വൈ​റ്റ് ​ഹെ​ഡ്‌​സ്,​ ​മു​ഖ​ക്കു​രു​ ​എ​ന്നി​വ​ ​കൂ​ടു​ത​ലാ​യി​ ​ഉ​ണ്ടാ​കും. ​വൃ​ത്തി​ ​ത​ന്നെ​യാ​ണ് ​എണ്ണമയം ചെറുക്കുന്നതിനുള്ള ആ​ദ്യ​ ​മ​രു​ന്ന്.​ ​വ​റു​ത്ത​തും​ ​പൊ​രി​ച്ച​തു​മാ​യ​ ​ആ​ഹാ​ര​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്കുന്നതിനൊപ്പം ​പു​ഴു​ങ്ങി​യ​ ​പ​ച്ച​ക്ക​റി​ക​ൾ​ ​ധാ​രാ​ള​മാ​യി​ ​ഉ​പ​യോ​ഗി​ക്കു​ക.​ ​

വി​റ്റ​മി​ൻ​ ​ബി​ ​കൂ​ടു​ത​ൽ​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​​ക​ട്ടി​യു​ള്ള​ ​ക്രീ​മും​ ​ഓ​യി​ലി​ ​ഫൗ​ണ്ടേ​ഷ​നും​ ​ഒ​ഴി​വാ​ക്കു​ക.​ കറ്റാർ വാഴ മുഖത്ത് തേക്കുന്നത് വളരെ നല്ലതാണ്. ഇതിന് മുഖത്തെ എണ്ണമയം വലിച്ചെടുക്കാനുള്ള കഴിവുണ്ട്. കൂടാതെ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യും.