അദ്ധ്യാപകനും മോട്ടിവേഷണൽ സ്‌പീക്കറുമായ ഡോ. രജിത് കുമാർ ബിഗ് ബോസിലൂടെയാണ് കൂടുതൽ ശ്രദ്ധേയനായത്. നടൻ കൂടിയായ രജിത് കുമാർ ചാരിറ്റി പ്രവർത്തനങ്ങളും നടത്താറുണ്ട്. അത്തരത്തിൽ പ്രമുഖ വ്യവസായി യൂസഫലി പണം നൽകുമെന്നും അത് ചാരിറ്റിപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്നും കേരള കൗമുദിയോട് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

mohanlal

'പത്മശ്രീ എം എ യൂസഫലി സാർ എല്ലാ വർഷവും റംസാൻ സമയത്ത് എനിക്ക് അമ്പതിനായിരം രൂപ കൊടുത്തുവിടുന്ന ആളാണ്. കഴിഞ്ഞ ഏഴ് വർഷമായി...അതിൽ നിന്ന് ഒരു നയാപൈസപോലും എടുക്കാതെ അർഹതയുള്ള പാവപ്പെട്ട കുട്ടികൾക്ക്, വ്യക്തികൾക്ക് ഈ ഓണത്തിന് നൽകും.

ചെങ്കച്ചൂളയിലെ വാർഡ് മെമ്പറെ കണ്ടിട്ടുണ്ട്. അവിടത്തെ പാവപ്പെട്ട അമ്പത് കുടുംബങ്ങൾക്ക് ആയിരം രൂപ വരുന്ന ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് നൽകും. ഓണത്തിന് രണ്ട് മൂന്ന് ദിവസം ഭക്ഷണം വയ്ക്കാനുള്ള അരി,പലവ്യഞ്ജനം, പച്ചക്കറി, ഓണക്കോടി അങ്ങനെ അമ്പത് പേർക്ക് കൊടുക്കാൻ മാറ്റിവച്ചേക്കുകയാണ്.' -രജിത് കുമാർ പറഞ്ഞു.