accident

തിരുവനന്തപുരം: ദേശീയപാതയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ബസിനടിയിൽപ്പെട്ട ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പള്ളിപ്പുറത്ത് വച്ചായിരുന്നു അപകടം.

സൂപ്പർ ഫാസ്റ്റ് ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് യാത്രികനായിരുന്ന യുവാവ് ബസിനടിയിലേയ്ക്ക് വീണു. മദ്ധ്യഭാഗത്തായതിനാൽ നിസാര പരിക്കുകളോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ മെഡിക്കൽ കോളേജിലെത്തിച്ചു.