parcel

ന്യൂഡൽഹി: ഫ്ലിപ്കാർട്ടിലും ആമസോണിലും സാധനങ്ങൾ ഓർഡർ ചെയ്ത് അത് കൈയിൽ കിട്ടാൻ കാത്തിരിക്കുന്നവരെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓർഡർ ചെയ്തവരുടെ കൈയിലെത്തുന്നതിന് മുമ്പ് റെയിൽവേ സ്റ്റേഷനിൽ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നാണ് വീഡിയോയിൽ കാണുന്നത്.

ട്രെയിനിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് ആമസോൺ, ഫ്ലിപ്കാർട്ട് പാർസലുകൾ വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. ചില സാധനങ്ങൾ വലിച്ചെറിയുന്നതിനിടെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിലെ സീലിംഗിൽ തട്ടി തെറിച്ചുപോകുന്നതും കാണാം. പാർസലുകളിൽ ആമസോൺ, ഫ്ലിപ്കാർട്ട് സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്. ചിലപ്പോൾ വിലയേറിയ സാധനങ്ങളാകാം ഇങ്ങനെ അലക്ഷ്യമായി ജീവനക്കാർ വലിച്ചെറിയുന്നത്. വീഡിയോ വൈറലായതോടെ ഇവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഗുവാഹട്ടി സ്റ്റേഷനിലെ ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Amazon & Flipkart parcels 😂pic.twitter.com/ihvOi1awKk

— Abhishek Yadav (@yabhishekhd) August 29, 2022