
ഗുവാഹത്തി : ഓൺലൈനിലൂടെ നാം ആശിച്ച് വാങ്ങുന്ന സാധനങ്ങൾ കൈയിൽ കിട്ടി തുറന്ന് നോക്കുന്നത് വരെ ചിലർക്ക് ആധിയാണ്. വിലക്കുറവ് എന്ന ഒറ്റ കാരണത്താലാവും മൊബൈലും, ലാപ്‌ടോപ്പുമെല്ലാം ഇ കൊമേഴ്സ് സൈറ്റുകളിൽ നിന്നും ആളുകൾ വാങ്ങുന്നത്. എന്നാൽ അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ തൊഴിലാളികൾ പാഴ്സലുകൾ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ട്രെയിനിൽ വന്ന പാഴ്സലുകൾ അലക്ഷ്യമായി ഇറക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. എന്നാൽ ഈ വീഡിയോയിലെ കാഴ്ചയെ കുറിച്ച് വിശദീകരണം നൽകുകയാണ് നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ.
See how well railways treat your parcels.
— Bhupender (@Alameinite1) March 24, 2022
It is at Guwahati Railway Station.
Time is 2030 hrs on 24th Mar 22 and the train is New Delhi Dibrugarh Rajdhani Express(12424).
The parcels are from all retailers like Amazon,Flipkart etc. pic.twitter.com/eVHfG8ZFwL
ഗുവാഹത്തി സ്റ്റേഷനിൽ തൊഴിലാളികൾ പാഴ്സലുകൾ കൈകാര്യം ചെയ്യുന്ന വീഡിയോയെ കുറിച്ചാണ് റെയിൽവേ വിശദീകരണ കുറിപ്പ് നൽകിയത്. ആദ്യമായി ഇതൊരു പഴയ വീഡിയോയാണെന്നാണ് റെയിൽവേ പറയുന്നത്. 2022 മാർച്ചിലെടുത്ത വീഡിയോയാണിത്. രണ്ടാമതായി ഇത്തരത്തിൽ സാധനങ്ങൾ ഇറക്കുന്നത് റെയിൽവേ ജീവനക്കാരല്ലെന്നും
വിവിധ കക്ഷികൾക്ക് കരാർ അടിസ്ഥാനത്തിൽ പാഴ്സൽ സ്ഥലം ബുക്കിംഗ് നൽകുകയാണ് തങ്ങളെന്നും റെയിൽവേ വിശദീകരിക്കുന്നു. ഗുവാഹത്തി സ്റ്റേഷനിലെ രാജധാനി എക്സ്പ്രസിൽ നിന്നുമാണ് പാഴ്സലുകൾ തൊഴിലാളികൾ ഇറക്കുന്നത്. എന്നാൽ രണ്ട് മില്യൺ വ്യൂസ് നേടിയ വീഡിയോയ്ക്ക് റെയിൽവേയുടെ ഈ മറുപടി തൃപ്തികരമാകുമോ എന്ന് തീർച്ചയില്ല.