
അടിക്കടി മാറുന്ന അമ്മയുടെ സ്വഭാവത്തെ ഭയന്ന് സ്വന്തം വിവാഹത്തിന് ക്ഷണിക്കാതെ മകൾ. തന്റെ പ്രിയപ്പെട്ട ആഘോഷങ്ങളിലെല്ലാം അമ്മ വിഷമിപ്പിച്ചിട്ടേയുള്ളൂവെന്നും, അതുകൊണ്ട് വിവാഹത്തിന് അത് ആവർത്തിക്കാൻ കഴിയില്ലെന്നുമാണ് റേ എന്ന പെൺകുട്ടി പറയുന്നത്.
വിവാഹത്തിന് ക്ഷണിക്കില്ലെന്ന് അറിഞ്ഞതോടെ വരന്റെ വീട്ടുകാരോട് തന്നെ കുറിച്ച് അമ്മ മോശമായി പറഞ്ഞുവെന്നും റേ ആരോപിക്കുന്നു. അമ്മയുടെ സ്വഭാവം എന്താണെന്ന് മനസിലാക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒന്നുപറഞ്ഞ് തൊട്ടടുത്ത നിമിഷമായിരിക്കും മറ്റൊന്ന് പ്രവർത്തിക്കുക.
ട്വിക്ക് ടോക്കിൽ സജീവമായ റേയ‌്ക്ക് നിരവധി ഫോളോവേഴ്‌സുമുണ്ട്. ഇവിൽ പലരും പെൺകുട്ടിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.