
ആഭരണങ്ങൾ എങ്ങനെയൊക്കെ നിർമ്മിക്കാം? സ്വർണം, വെള്ളി, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ, ഗ്ളാസ്, അങ്ങനെ നിർമ്മാണ വസ്‌തുക്കൾ നിരവധിയാണല്ലേ? എന്നാൽ പുരുഷന്റെ ബീജമുപയോഗിച്ച് നെക്‌ലേസ് ഉണ്ടാക്കിയ ആളെ അറിയുമോ? കാനഡക്കാരിയായ അമാൻ ബൂത്താണ് ഈ വ്യത്യസ്‌തയായ കഥാപാത്രം.
ആഭരണനിർമ്മാതാവ് കൂടിയായ അമാൻഡയ‌്ക്ക് 2021 ആണ് ഇത്തരമൊരു ആശയം തോന്നിയത്. ടിക്ക് ടോക്ക് വീഡിയോയിൽ യാദൃശ്ചികമായി വന്ന സംസാരത്തിനിടയിലാണ് ഇത്തരമൊരു ആശയം അമാൻഡയുടെ മനസിൽ കയറിയത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ചപ്പോൾ നിരവധി ഓർഡറുകളും കിട്ടി.
പ്രത്യേക രീതിയിലാണ് നെക്‌ലേസിന്റെ നിർമ്മാണം. ആവശ്യക്കാർ അയച്ചു നൽകുന്ന ബീജം ഡീഹൈഡ്രേഷന് വിധേയമാക്കുകയും, തുടർന്ന് പൊടിയാക്കി മാറ്റി കുഴച്ച് ലോക്കറ്റിന്റെ രൂപത്തിലേക്ക് മാറ്റുകയുമാണ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ഓർഡർ കിട്ടിയപ്പോൾ തന്റെ ഭർത്താവിനെ തന്നെയാണ് അമാൻഡ ഉപയോഗിച്ചത്.
ബീജം മാത്രം ഉപയോഗിച്ച് മാത്രമല്ല ഇവർ നെക്‌ലേസുകൾ നർമ്മിക്കാറുള്ളത്. മുലപ്പാൽ, രക്തം, വളർത്തു മൃഗങ്ങളുടെ എല്ലുകൾ തുടങ്ങിയവയെല്ലാം അമാൻഡയുടെ കൈയിലെത്തുമ്പോൾ മുത്ത് മാലയായി മാറും.