
ലോകജനതയെ സംബന്ധിച്ചിടത്തോളം ചായ ഒരു വികാരമാണ്. ഒരാളുടെ മൂഡ് മാറ്റാൻ വരെ ചായക്കും കാപ്പിക്കുമുള്ള കഴിവ് വേറെ തന്നെയാണ്. ചായക്ക് ആയുസ് കൂട്ടാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? പുതിയ പഠനങ്ങൾ തെളിയിക്കുന്നത് അങ്ങനെയാണ്. യുകെയിലെ നാഷണൽ കാൻസർ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
ചായകൂടുതൽ കുടിക്കുന്നവരിൽ പെട്ടെന്നുള്ള മരണത്തിന് സാദ്ധ്യത വളരെ കുറവാണത്രേ. പ്രത്യേകിച്ചും കട്ടൻ ചായയാണ് ഇക്കാര്യത്തിൽ ഏറെ ഗുണകരം. ദിവസം 3-4 കപ്പ് ചായ കുടിക്കുന്നവരിൽ മരണ നിരക്ക് 13 ശതമാനം കുറവാണെന്നാണ് കണ്ടെത്തൽ. ഹൃദയ സംബന്ധമായ രോഗങ്ങൾ, സ്ട്രോക്ക് തുടങ്ങിയവയുടെ പ്രതിരോധം ഇക്കൂട്ടരിൽ വളരെ കൂടുതലണെന്ന് എൻ ഐ എച്ച് ഗവേഷകർ പറയുന്നു.
40നും 60നും ഇടയിൽ പ്രായമുള്ള 98,043 പേരിലാണ് പരീക്ഷണം നടത്തിയത്. 11 വർഷത്തോളമായിരുന്നു ഗവേഷണ കാലഘട്ടം.