theft

ചെന്നൈ: ദിവസേന ബസിൽ യാത്ര ചെയ്യാൻ മടിച്ച് ബൈക്ക് മോഷ്ടിച്ച 23കാരൻ പിടിയിൽ. ചെന്നൈ നേർകുന്ദ്രം സ്വദേശി പാർത്ഥസാരഥിയാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 14നായിരുന്നു ഇയാൾ മോഷണം നടത്തിയത്.

സ്പെൻസർ പ്ളാസയിൽ കട നടത്തിയിരുന്ന ദിനേഷ് (40) നൽകിയ പരാതിയിലാണ് അറസ്റ്റ്. കടയുടെ പാർക്കിംഗ് ഏരിയയിൽ നിന്നും ബൈക്ക് മോഷണം പോവുകയായിരുന്നു. പിന്നാലെ അനേകം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചായിരുന്നു പ്രതിയെ തിരിച്ചറിഞ്ഞത്. ദിവസവും ബസിൽ യാത്ര ചെയ്യാനുള്ള മടികൊണ്ടാണ് ബൈക്ക് മോഷ്ടിച്ചതെന്ന് ഇയാൾ മൊഴി നൽകി.

കൊലക്കുറ്റത്തിന് പ്രതിയായ പാർത്ഥസാരഥിയോട് ദിവസവും അണ്ണൈാ ശാലയിലെ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. നേർകുന്ദ്രത്തിൽ നിന്ന് അണ്ണൈാ ശാല വരെ മണിക്കൂറുകൾ യാത്ര ചെയ്താണ് പാർത്ഥസാരഥി എത്തിയിരുന്നത്. ഇതിന്റെ മുഷിപ്പ് ഒഴിവാക്കാനായിരുന്നു മോഷണം.