astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2022 സെപ്റ്റംബർ 1 - 1198 ചിങ്ങം 16 വ്യാഴാഴ്ച . ( രാത്രി 0 മണി 11 മിനിറ്റ് 51 സെക്കന്റ് വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം )

അശ്വതി: ഉടനടി ഫലം കിട്ടുന്ന കാര്യങ്ങള്‍ ചെയ്യും, മറ്റുള്ളവരാല്‍ പറ്റിക്കപെടും. എല്ലാകാര്യത്തിലും വിശ്വാസം വച്ചു പുലര്‍ത്തും, യാത്രയില്‍ നേട്ടം.

ഭരണി:‍ ദാനകർമ്മങ്ങള്‍ നടത്തും, ഉല്ലാസവാനായി കാണപ്പെടും. ഉപരിപഠനത്തിന് അനുകൂലമായ സമയം, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ത്ഥമായ സഹകരണം.

കാര്‍ത്തിക:‍ സുഹൃത്തുക്കൾ മുഖേന അധികചെലവ് ,എല്ലാവരുടെയും അംഗീകാരങ്ങള്‍ നേടും. സഹോദര ഗുണം, ഗൃഹം വാങ്ങുന്നതിനോ , ഗൃഹം മോടി പിടിപ്പിക്കുന്നതിനോ അനുകൂലമായ സമയം.

രോഹിണി: അധ്വാന ശീലം കൂടുതല്‍ ഉള്ള സമയം, പ്രത്യേകമായ ഒരു വശ്യശക്തിയുണ്ടാകും. എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങള്‍, മംഗളകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും.

മകയിരം: അഹംഭാവം മുന്നിട്ടുനില്‍ക്കും, കലാപ്രവര്‍ത്തനത്തില്‍ മനസുഖം കണ്ടെത്തും. ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, ആരോഗ്യ സ്ഥിതി മെച്ചപ്പെടും, കുടുബസുഖം.

തിരുവാതിര: സല്‍സന്താനയോഗം, എല്ലാവരോടും സൗമ്യമായി പെരുമാറും. അനുകൂലമായ സ്ഥലമാറ്റം, പുതിയ വാഹനം വാങ്ങാന്‍ അനുകൂലമായ സമയം, സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും.

പുണര്‍തം: സന്തോഷം, ഉല്ലാസയാത്രകള്‍, ശത്രുക്കളുടെ മേല്‍ വിജയംനേടും. ജീവിത ചുറ്റുപാടുകളില്‍ സന്തോഷപ്രദമായ സാഹചര്യം വര്‍ദ്ധിക്കും.

പൂയം: പണസംബന്ധമായി എപ്പോഴും ബുദ്ധിമുട്ടുകള്‍ അനുഭവിക്കാന്‍ ഇടവരും, പരാജയ ഭീതി. ഔദ്യോഗിക രംഗത്ത് ദുരിതങ്ങള്‍ കൂടും,സ്ത്രീകള്‍ മൂലം അസ്വസ്ഥതകള്‍.

ആയില്യം: ഒറ്റക്കിരിക്കുന്ന അവസ്ഥ വരാതെ നോക്കണം. കോപം നിയന്ത്രിക്കണം. കടബാദ്ധ്യതകള്‍ മുഖേനെ ദുരിതങ്ങള്‍ വര്‍ദ്ധിക്കും,അശുഭ വാര്‍ത്തകള്‍ ശ്രവിക്കും.

മകം: സഞ്ചാര പ്രിയരായിരിക്കും, സ്ത്രീകളില്‍ കാണിക്കുന്ന അതിയായ താൽപര്യം മനപ്രയാസം ഉണ്ടാക്കും. അന്യര്‍ക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, അപകടങ്ങള്‍, പരാശ്രയത്വം, ആത്മീയത വർദ്ധിപ്പിക്കാൻ ശ്രമിക്കണം.

പൂരം: ധനനഷ്ടം, രോഗങ്ങള്‍കൊണ്ടുള്ള ധനചെലവ്, ദാമ്പത്യ സുഖക്കുറവ്. തസ്കര ഭയം ഉണ്ടാകും, ദാമ്പത്യ ദുരിതം, തൊഴില്‍ രംഗത്ത് പ്രയാസങ്ങള്‍ കൂടും,സല്‍കീര്‍ത്തിക്ക് കോട്ടം.

ഉത്രം:‍ താഴ്ത്തപ്പടൽ അനുഭവത്തില്‍ വരും, അനാവശ്യമായി പണംചെലവാകും, ശത്രുവര്‍ദ്ധന. പൊതുജന പിന്തുണ കുറയും,കള്ളന്‍മാരെ കോണ്ടുള്ള ഉപദ്രവം, ക്ഷമയില്ലായ്മ, ആരോഗ്യപ്രശനങ്ങള്‍.

അത്തം: ദൂരയാത്രാക്ലേശം, അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും. അശുഭകര്‍മ്മങ്ങളില്‍ പങ്കെടുക്കേണ്ടി വരും.

ചിത്തിര: മറ്റുള്ളവരുടെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നത് പിന്നീട് വിനയാകും, ധനചെലവ്, ദൂരയാത്രാക്ലേശം. ശാരീരികമായി ബുദ്ധിമുട്ടുകള്‍, ദാമ്പത്യസുഖക്കുറവ്, ശത്രുക്കളില്‍ നിന്നും ആപത്ത്.

ചോതി‍: കുടുംബാംഗങ്ങൾ വിപരീതമായി സംസാരിക്കും, സുഹൃത്തുക്കളുടെ കെണിയില്‍ വീഴാതെ നോക്കണം. കോടതി കാര്യങ്ങളില്‍ പ്രയാസങ്ങള്‍, ദൂരയാത്രാക്ലേശം, നിര്‍ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം.

വിശാഖം:‍ ആരോഗ്യപരമായി കരുതല്‍ വേണം, എല്ലാവരിൽ നിന്നും സഹായ സഹകരണങ്ങള്‍, എല്ലാവരോടും പ്രീതികരമായ രീതിയില്‍ പെരുമാറും. ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കും.

അനിഴം:‍ സ്ത്രീകൾ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, ഭാര്യാഗുണം. പുതിയ അവസരങ്ങള്‍,അനുകൂലമായ വിവാഹ ബന്ധം കിട്ടും, വിദ്യാപരമായ മുന്നേറ്റം.

കേട്ട:‍ ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങള്‍, ഉല്ലാസ യാത്രയില്‍ ആഗ്രഹ സാഫല്ല്യം, പങ്കാളിക്ക് സമ്മാനങ്ങള്‍ ലഭിക്കും. രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, ജോലി ഭാരം കുറയും.

മൂലം: ആഡംബര വസ്തുക്കള്‍ ശേഖരിക്കും,‍ സ്ത്രീകൾ കാരണം ചെലവ് കുടിയിരിക്കും, ദൈവീക ചിന്ത ഉടലെടുക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, തൊഴില്‍രംഗം പുഷ്ടിപ്പെടും, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം.

പൂരാടം: ഈശ്വരാനുഗ്രഹം, കുടുംബത്തില്‍ വിവാഹാദി കര്‍മ്മങ്ങള്‍ നടക്കും. ഉല്ലാസകരമായ അനുഭവങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, ജോലി സ്ഥിരമാകും.

ഉത്രാടം:‍ പുതിയതൊഴിൽ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവിനും യോഗം, യാത്രകള്‍ ഗുണകരമാകും, തടസങ്ങള്‍ മാറും. ബിസിനസില്‍ നേട്ടം, വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ അനുകൂലമായി സംസാരിക്കും, സാമ്പത്തിക നേട്ടം.

തിരുവോണം:‍ സർക്കാരില്‍ നിന്നും അനുകൂലമായ നടപടി, സഹായത്തിനായി സമീപിക്കുന്നവരെ നിരാശപ്പെടുത്തില്ല.‍ സുഖസൗകര്യങ്ങൾ ആനുഭവിക്കും, ജീവിതത്തില്‍ പുരോഗതി, യാത്രാഗുണം, ആപത്തുകളില്‍ നിന്നും രക്ഷ.

അവിട്ടം: ഔദ്യോഗിക രംഗത്ത് ഉന്നതി ഉണ്ടാകും, സാംസ്കാര സമ്പന്നമായി പെരുമാറും. ആരോഗ്യസ്ഥിതി തൃപ്തികരം, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം നടക്കും.

ചതയം: പങ്കാളി മൂലം സുഖവും സമാധാനവും, കുടുംബത്തില്‍ സന്തോഷം, അനുകൂലമായ വിവാഹ ബന്ധം കിട്ടും. കലഹം ഒഴിഞ്ഞ് പോകും. ബുദ്ധി പരമായി കാര്യങ്ങള്‍ നിറവേറ്റും, സുഹൃത്തുക്കള്‍ സഹായിക്കും.

പൂരുരുട്ടാതി: വ്യവഹാര വിജയം, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം. കുടുംബത്തില്‍ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, വിദ്യാവിജയം.

ഉത്തൃട്ടാതി:‍ സുഖാനുഭവങ്ങൾ, ദീര്‍ഘദൂര യാത്ര മൂലം ധനലാഭം, വിദേശത്ത് പ്രശസ്ഥിയും വിജയവും, ഉന്നത വിദ്യാഭ്യാസത്തിനു അനുമതി ലഭിക്കും, കീര്‍ത്തി, പദവി എന്നിവ ലഭിക്കും, ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.

രേവതി:‍ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധ ആവശ്യമാണ്, പേരും പെരുമയും ഉണ്ടാകും. അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും. ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍.