കോഴിക്കോട്: സാഹിത്യ,സാംസ്കാരിക മേഖലയിലെ പെൺകുട്ടികൾ നേരടുന്ന ലൈംഗികാതിക്രമങ്ങൾക്കെതിരെ 'അതിജീവിതമാർക്കൊപ്പം കോഴിക്കോട് ' എന്ന പേരിൽ മൂന്നിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് അന്വേഷി പ്രസിഡന്റ് കെ.അജിതയും പെൺകൂട്ട് വിജിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിനിമ മേഖലയിൽ ദിലീപ് നടത്തിയ ക്വട്ടേഷനുശേഷം വിജയ് ബാബു,സുവീരൻ തുടങ്ങിയ പ്രമുഖരും സാഹിത്യ രംഗത്തെ വി.ആർ.സുധീഷ്,സിവിക് ചന്ദ്രൻ തുടങ്ങിയവരും ലൈംഗികാതിക്രമം നടത്തി.ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകൾക്ക് സാധാരണ ജീവിതം നയിക്കാനാവശ്യമായ സാഹചര്യം ഒരുക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം.ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന പ്രതിഷേധ സംഗമം സി.എസ്.ചന്ദ്രിക ഉദ്ഘാടനം ചെയ്യും.'മീ ടു പ്രസ്ഥാനത്തിന്റെ പ്രസക്തി ' എന്ന വിഷയത്തിൽ ബിനീതാ തമ്പിയും,എം.സുൽഫത്തും പ്രഭാഷണം നടത്തും.