
ജയറാമിന്റെ മകൾ മാളവിക സമൂഹമാധ്യമത്തിൽ പങ്കുവച്ച തന്റെ ചിത്രത്തിന് വന്ന കമന്റിന് നൽകിയ മറുപടി ശ്രദ്ധേയമാവുന്നു. ജയറാമിനൊപ്പമുള്ള മാളവികയുടെയും കാളിദാസിന്റെയും ചെറുപ്പകാല ചിത്രമാണ് മാളവിക പങ്കുവച്ചത്. ഇൗ ചിത്രത്തിന് ഫേക് ഐഡിയിൽ നിന്ന് ഒരാൾ മോശമായി കമന്റ് ചെയ്തു. മാളവികയും കാളിദാസും ജയറാമിന്റെ മുതുകിൽ ഇരുന്ന് കളിക്കുന്ന ചെറുപ്പകാല ചിത്രം പങ്കുവച്ചപ്പോൾ ഇതേ വസ്ത്രത്തിൽ ചിത്രം റിക്രിയേറ്റ് ചെയ്ത് കാണാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു കമന്റ്. ഒരു കള്ളപ്പേരിനു പിന്നിൽ ഒളിച്ചിരുന്ന് ഇത്തരത്തിൽ കമന്റുകൾ പറയാൻ എളുപ്പമാണ്. ഐഡിറ്റിറ്റി വെളിപ്പെടുത്തി ഇത് എന്റെ മുഖത്തുനോക്കി പറയാൻ ധൈര്യപ്പെടുമോ എന്നായിരുന്നു മാളവിക നൽകിയ മറുപടി.മാളവികയെ പിന്തുണച്ച് നിരവധി പേരാണ് എത്തിയത്.അതേസമയം ജയറാമിനെയും പാർവതിയെയും കാളിദാസിനെയും പോലെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മാളവിക. മായം സെയ്‌തായ് പൂവേ എന്ന സംഗീത വീഡിയോയിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്. പോണ്ടിച്ചേരി ആദിശക്തി തിയേറ്റർ നടത്തിയ അഭിനയക്കളരിയിൽ മാളവിക അടുത്തിടെ പങ്കെടുത്തിരുന്നു. ഒരു പരസ്യ ചിത്രത്തിൽ മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ചക്കി എന്ന വിളിപ്പേരുള്ള മാളവികയുടെ സിനിമ പ്രവേശനം ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.