
ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗത്തിനുശേഷം അഭിനയ രംഗത്തേക്ക് മടങ്ങി എത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് മീന.ചെറുപ്പം മുതലുള്ള ചിത്രങ്ങൾ കൂട്ടിവച്ച് ഉണ്ടാക്കിയ കൊളാഷ് വീഡിയോയ്ക്ക് ഹൃദയ ഭേദകമായ അടിക്കുറിപ്പാണ് താരം നൽകിയത്.ജീവിതം ഒരു റോളർ കോസ്റ്റർ പോലെയാണ് .ഇപ്പോൾ ഇൗ നിമിഷം ജീവിക്കുക. ഇന്ന് മാത്രമാണ് നമ്മുടെ കൈയിലുള്ളത് എന്നാണ് മീനയുടെ കുറിപ്പ്.സമൂഹമാദ്ധ്യമത്തിലൂടെ ആരാധകർ താരത്തിന് സ് നേഹവും പിന്തുണയും അറിയിക്കുന്നു.തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സജീവമായ മീന പ്രേക്ഷകരുടെ പ്രിയതാരമാണ്. അഭിനയ ജീവിതത്തിലേക്ക് മീന വേഗം തിരിച്ചുവരട്ടെ എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.