ബറോസ് എത്തുന്നത് 20 ഭാഷകളിൽ

മോഹൻലാൽ ചിത്രങ്ങൾ ഇനി പാൻ ഇന്ത്യൻ. ബറോസ് മുതൽ എത്തുന്ന മോഹൻലാൽ ചിത്രങ്ങളാണ് പാൻ ഇന്ത്യൻ സിനിമകൾ. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ബറോസ്. 
ചൈനീസ്, പോർച്ചുഗൽ ഉൾപ്പെടെ 20 ഭാഷകളിൽ ഡബ് ചെയ്ത് സബ് ടൈറ്റിലോടെ ചിത്രം പുറത്തുവരാനാണ് ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് തെലുങ്ക് സിനിമ ഋഷഭ ഒരുങ്ങുന്നത്. ദുബായ് രാജകുടുംബത്തിന്റെ നിർമ്മാണ പങ്കാളത്തിൽ എത്തുന്ന ചിത്രം തെലുങ്കിലെ യുവസംവിധായകനായ നന്ദകുമാറാണ് ഒരുക്കുന്നത്.
മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽഡബ്ബ് ചെയ്ത് എത്തുന്ന ചിത്രത്തിൽ തെലുങ്കിൽ നിന്നുള്ള പ്രമുഖ യുവനടൻ പ്രധാന വേഷം അവതരിപ്പിക്കുന്നു. ചിത്രത്തിൽ അച്ഛൻ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുക.ആക്ഷനും ഇർമോഷനും നിറഞ്ഞ ബിഗ് ബഡ്ജറ്റ് എന്റർടെയ്നറായിരിക്കും ചിത്രം. അതിരനുശേഷം വിവേക് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രവും പാൻ ഇന്ത്യനായാണ് ലക്ഷ്യമിടുന്നത്. മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ ആണ് അടുത്ത ചിത്രം. എമ്പുരാന്റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.
രാജ്യാന്തരതലത്തിലേക്ക് മോഹൻലാൽ സിനിമകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആശിർവാദ് സിനിമാസ് ദുബായ് ആസ്ഥാനം തുറക്കുകയും ചെയ്തു. യു. എ. ഇയിലെ സിനിമാ വിതരണ കമ്പനിയായ ഫാർസ് സിനിമാസുമായി കൈകോർത്ത് ചലച്ചിത്ര വിതരണ രംഗത്ത് സജീവമാകാനാണ് തീരുമാനം.
അതേസമയം മോഹൻലാൽ - ജീത്തു ജോസഫ് ചിത്രം റാം ചിത്രീകരണം പുരോഗമിക്കുന്നു. തൃഷ നായികയായി എത്തുന്ന ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂളാണ് ഇപ്പോൾ.മോൺസ്റ്ററാണ് റിലീസിന് ഒരുങ്ങുന്ന മോഹൻലാൽ ചിത്രം. പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും വീണ്ടും ഒരുമിക്കുന്നു.