
വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് ആൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്‌ഹോം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പ്രായവും പരിക്കുകളുമാണ് തന്നെ വിരമിക്കൽ തീരുമാനത്തിലെത്തിച്ചതെന്ന് 36-കാരനായ ഗ്രാൻഡ്‌ഹോം പറഞ്ഞു. കിവീസിനായി 29 ടെസ്റ്റുകൾ കളിച്ച ഗ്രാൻഡ്‌ഹോം 1432 റൺസും 49 വിക്കറ്റുകളും നേടിയിട്ടുണ്ട്. 45 ഏകദിനങ്ങളിലും 41 ട്വന്റി 20-കളിലും കിവീസ് കുപ്പായമണിഞ്ഞു.