gorbachev

ജീവിത രേഖ

 1931 ആഗസ്റ്റ് 30ന് പ്രിവോൾനോയിയിലെ ദരിദ്ര കർഷ​ക കുടുംബത്തിൽ ജനനം

 സ്റ്റാലിന്റെ ഏകാധിപത്യ ഭരണകാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു

 മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് 1955ൽ നിയമബിരുദം

 1953ൽ സഹപാഠിയായ റെയ്സ തിതാരങ്കോയെ വിവാഹം ചെയ്‌തു

 സ്റ്റാലിന്റെ മരണശേഷം ഭരണാധികാരിയായ നികിത ക്രൂഷ്ചേവിന്റെ പരിഷ്‌കാരങ്ങളിൽ സജീവം

 1978ൽ കമ്മ്യൂണിസ്റ്റ് പാർട്ടി സെൻട്രൽ കമ്മിറ്റി അംഗം

 1979ൽ പോളിറ്റ് ബ്യൂറോ അംഗം

 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി

 1989ൽ സുപ്രീം സോവിയറ്റ് ചെയർമാൻ

 1990 - 91ൽ സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ്

 1986ൽ ചെർണോബിൽ ദുരന്തത്തെ തുടർന്ന് പരിഷ്കാരങ്ങൾക്ക് തുടക്കം.

 അഫ്ഗാൻ യുദ്ധത്തിൽ നിന്ന് സോവിയറ്റ് യൂണിയൻ പിന്മാറി

 ആണവായുധങ്ങൾ പരിമിതപ്പെടുത്താനും ശീതയുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ പ്രസിഡന്റ് റെയ്ഗനുമായി ഉച്ചകോടികൾ

 അഭിപ്രായ,​ മാദ്ധ്യമ,​ രാഷ്‌ട്രീയ,​ ഭരണ സ്വാതന്ത്ര്യത്തിന് ഗ്ലാസ്നോസ്റ്റ്,​ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പെരിസ്‌ട്രോയിക്ക പരിഷ്കാരങ്ങൾ

 1991ൽ പ്രസിഡന്റായിരിക്കെ സോവിയറ്റ് യൂണിയന്റെ ശൈഥില്യം