kk

തിരുവനന്തപുരം : വ്യവസായ സ്ഥാപനങ്ങളുടെയും പുതിയ പദ്ധതികളുടെയും മുന്നിൽ കുത്താനുള്ളതല്ല രാഷ്ട്രീയ പാർട്ടികളുടെ കൊടിയെന്ന് മന്ത്രി പി,​. രാജീവ് പറഞ്ഞു. 2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര പ്രദേശ വികസനങ്ങളും സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഏത് പാർട്ടിയുടേതായാലും അത് പാടില്ല,​ തലശ്ശേരിയിൽ വ്യവസായികളായ ദമ്പതിമാർ നാടുവിട്ട സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണം ശരിയല്ല എന്നും രാജീവ് പറഞ്ഞു.

വ്യവസായ സംരംഭക സംസ്ഥാനമെന്ന് അവകാശപ്പെടുമ്പോഴും മുതൽമുടക്കാൻ എത്തുന്നവർക്ക് എതിർപ്പുകൾ കാരണം ഓടിപ്പോകേണ്ട സാഹചര്യമാണെന്ന് തലശേരിയിലെ വ്യവസായികളായ ദമ്പതികളെ പരമാർശിച്ച് പ്രതിപക്ഷം വിമർശിച്ചിരുന്നു. എന്നാൽ ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് എ.എൻ.ഷംസീർ പറഞ്ഞിരുന്നെങ്കിലും മന്ത്രി പിന്തുണച്ചില്ല. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ ന്യായീകരണങ്ങൾ പൂർണമായും ശരിയല്ല എന്നതു കൊണ്ടാണ് അവർക്കെതിരെ നടപടി ഉണ്ടായതെന്ന് മന്ത്രി വിശദീകരിച്ചു. കേരളത്തിൽ വ്യവ,​സായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും തൊഴിലാളി യൂണിയനുകളുടെയും സഹകരണം വേണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.