നെയ്യാറ്റിൻകര:എസ്.എൻ.ഡി.പി യോഗം കുന്നത്തുകാൽ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി 9, 10 തീയതികളിൽ നടക്കും.9ന് രാവിലെ 9ന് നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ജില്ലാപഞ്ചായത്ത് അംഗം വി.എസ്.ബിനു ഉദ്ഘാടനം ചെയ്യും.10ന് രാവിലെ 5ന് ഗണപതി ഹോമം,9ന് ശ്രീനാരായണ ഗുരുദേവ പൂജ, 9.30ന് പായസവിതരണം, ഉച്ചയ്ക്ക് 2ന് വാഹന ഘോഷയാത്ര,വൈകിട്ട് 5ന് ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം സ്വാമി സാന്ദ്രാനന്ദ ഉദ്ഘാടനം ചെയ്യും.എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ.എസ്.കെ.അശോക് കുമാർ,ഡോ.ബിജു ബാലകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ശാഖാ ചെയർമാൻ എം.വിദ്യാധരന്റെ അദ്ധ്യക്ഷതയിൽ കുന്നത്തുകാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കുമാർ,എൻ.എസ്.ധനകുമാർ സംസാരിക്കും.ശാഖാ കൺവീനർ കുന്നത്തുകാൽ മണികണ്ഠൻ സ്വാഗതവും സുജാത നന്ദിയും പറയും.ഭക്ഷ്യക്കിറ്റ് വിതരണം,വസ്ത്ര വിതരണം എന്നിവ നടക്കും.