typhoon

ടോക്കിയോ: ജപ്പാൻ തീരത്തിന് സമീപം കിഴക്കൻ ചൈനാ കടലിൽ രൂപം കൊണ്ട ചുഴലിക്കൊടുങ്കാറ്റ് ഈ വർഷത്തെ ഏറ്റവും വലിയ ചുഴലിക്കാറ്റായി മാറുമെന്ന് വിവരം. ഹിന്നനോർ എന്ന പേരിട്ടിരിക്കുന്ന കാറ്റിന് മണിക്കൂറിൽ 160 മൈൽ(257 കി.മി) മുതൽ 195 മൈൽ(314 കിമി) വരെ വേഗം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജപ്പാനിൽ ഒക്കിനാവയിൽ നിന്ന് 230 കിലോമീറ്റർ അകലെയാണ് ഇപ്പോൾ ഈ ടൈഫൂണുള‌ളത്.

ജപ്പാനിലും ചൈനയുടെ കിഴക്കൻ മേഖലകളിലും ഫിലിപ്പൈൻസിലും കാറ്റ് സാരമായ പ്രശ്‌നം വിതയ്‌ക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കാറ്റിന്റെ ശക്തിയെക്കുറിച്ച് അമേരിക്കൻ ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വകുപ്പും ചേർന്നാണ് മുന്നറിയിപ്പ് നൽകിയത്. അതേസമയം കാറ്റിന് വരും നാളുകളിൽ ശക്തി ക്ഷയിച്ചേക്കാം എന്ന സൂചനയുമുണ്ട്. നിലവിൽ കാറ്റ് കടന്നുപോകുന്ന ജപ്പാന്റെ മേഖലകളിൽ കനത്ത മഴയാണ്.

അതേസമയം അറ്റ്ലാന്റിക് സമുദ്രത്തിൽ ആഫ്രിക്കയ്‌ക്കും കരീബിയൻ പ്രദേശങ്ങൾക്കും ഇടയിലുള‌ള മേഖലയിൽ കൊടുങ്കാറ്റിന് പേരുകേട്ടയിടത്ത് ഇത്തവണ ഓഗസ്‌റ്റ് മാസത്തിൽ പൊതുവെ ശാന്തമാണെന്നാണ് വിവരം. ഇതിനുമുൻപ് 1961ലും 1997ലും മാത്രമാണ് കൊടുങ്കാറ്റുകളില്ലാത്ത ഓഗസ്‌റ്റ് മാസം ഇവിടെയുണ്ടായിട്ടുള‌ളു.

Nighttime Suomi-NPP Infrared and Day/Night Band images of Super Typhoon #Hinnamnor around 1717 UTC, when the eye was just northeast of Minamidaitōjima, Japan (ROMD): https://t.co/VFIrdZwcU8 Viewed using @SSECRealEarth. pic.twitter.com/mCYqxiCUsL

— UW-Madison CIMSS (@UWCIMSS) August 30, 2022