sonia
sonia

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മാതാവ് പൗല മായിനോ അന്തരിച്ചു. ഇ​റ്റലിയിലെ വസതിയിൽ ആഗസ്​റ്റ് 27നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ ചൊവ്വാഴ്ച നടത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വി​റ്ററിലൂടെ അറിയിച്ചു. ആഗസ്​റ്റ് 23ന് സോണിയ,രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം ജന്മനാട്ടിലെത്തി മാതാവിനെ കണ്ടിരുന്നു. ചികിത്സയ്ക്കായുള്ള വിദേശയാത്രയ്ക്കിടെയാണ് എത്തിയത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാഹുലും പ്രിയങ്കയും രോഗബാധിതയായ മുത്തശ്ശിയെ കാണാൻ ഇറ്റലിയിലെത്തുമായിരുന്നു. വിദേശയാത്രകൾ നടത്തുന്നതിന്റെ പേരിൽ രാഹുൽ ഗാന്ധിയ്ക്ക് വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. പൗല മായിനോയുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.